Latest News

കാസര്‍കോട് കള്ളനോട്ടു കേസ്: കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: കാസര്‍കോട് കള്ളനോട്ടു കേസിലെ പ്രതികള്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു. ചെറുവത്തൂര്‍ സാറാ ക്വാര്‍ട്ടേഴ്‌സില്‍ പി.പി. അബ്ദുല്‍ ജബ്ബാര്‍ (41), ഭാര്യഎ.എം. സുബൈദ, മംഗലാപുരം ബന്താല്‍ ഹൗസില്‍ ഉസ്മാന്‍ (34), ഉടുപ്പി മുളൂര്‍ അറഫ വില്ലയില്‍ മൊയ്തീനബ്ബ ഉമ്മര്‍ ബാരി (മൊയ്തീന്‍ 40), കണ്ണൂര്‍ പെരിങ്ങം സിആര്‍പിഎഫ് ട്രെയിനിങ് സെന്ററിനു സമീപം അരവഞ്ചാല്‍ പടിഞ്ഞാറേപുരയില്‍ അബ്ദുല്‍ റഹ്മാന്‍ (54) എന്നിവര്‍ക്കെതിരെയാണ് എന്‍ഐഎ കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിച്ചത്.

ഗൂഡാലോചന, വഞ്ചന, കള്ളനോട്ട് വിപണനം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണു എന്‍ഐഎ ഡിവൈഎസ്പി രാധാകൃഷ്ണ പിള്ള കുറ്റപത്രം സമര്‍പ്പിച്ചത്. 2012 ഓഗസ്റ്റ് എട്ടിന് ബാംഗ്ലൂര്‍വിമാനത്താവളം വഴി 31 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍ കടത്തിയെന്നാണ് കേസ്.

മറ്റു പ്രതികളായ കാസര്‍കോട് ബീച്ച് റോഡ് ചെറങ്ങയ് ബദര്‍ മന്‍സിലില്‍ മമ്മൂഞ്ഞി എന്ന മുഹമ്മദ് കുഞ്ഞി, ബാങ്ങോട് തളങ്ങര കോളിയാട് മഹലില്‍ മജീദ് കോളിയാട് എന്നിവരുമായി ഗൂഡാലോചന നടത്തിയ അബ്ദുല്‍ ജബ്ബാര്‍ അടക്കമുള്ളവര്‍ 2012 കാലഘട്ടത്തില്‍ കേരളത്തിലേക്കു വന്‍തോതില്‍ കള്ളനോട്ട് കടത്തിയതായാണു എന്‍ഐഎയുടെ ആരോപണം. 

മതിയായ തെളിവില്ലാത്തതിനാല്‍ മമ്മൂഞ്ഞി, അബ്ദുല്‍ മജീദ് എന്നിവരെ ഒഴിവാക്കിയാണു കുറ്റപത്രം നല്‍കിയത്.



Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.