Latest News

വടംവലി മത്സരത്തില്‍ യുവാക്കളെ മലര്‍ത്തിയടിച്ച് എം,എല്‍.എയുടെ ടീം..

തളങ്കര : വടംവലി മത്സരത്തില്‍ യുവാക്കളെ മലര്‍ത്തിയടിച്ച് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളുടെ ടീം കാണികളില്‍ ആവേശം വിതറി. തെരുവത്ത് സിറാമിക്‌സ് റോഡ് സ്‌നേഹ തീരം, സഹവാസ്, സൗഹൃദം എന്നീ് റെസിഡെന്റ്‌സ് അസോസിയേഷന്നനുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷ പരിപാടി വടം വലിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ.

പൂക്കള മത്സരം, കമ്പവലി, മ്യൂസിക് ചെയര്‍, ചട്ടി പൊട്ടിക്കല്‍ തുടങ്ങിയ മത്സരങ്ങള്‍ തളങ്കരയ്ക്ക് ഓണവിരുന്നായി. പായസ വിതരണവും നടത്തി. പൂക്കള മത്സരത്തില്‍ സ്‌നേഹ തീരം റെസിഡെന്റ്‌സ് അസോസിയേഷന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി, ഷബാന ഷാഫി നെല്ലിക്കുന്ന്, ഷഹല ബഷീര്‍, ഷമാ ബഷീര്‍, പ്രേമലത, ഫൗസിയ ഇബ്രാഹിം എന്നിവരായിരുന്നു സമ്മാനര്‍ഹമായ പൂക്കളമൊരുക്കിയത്.

കമ്പവലി മത്സരത്തില്‍ ഉമ്മര്‍ നേതൃത്വം നല്‍കിയ ടീമിന് ഒന്നാം സ്ഥാനവും, എന്‍.എ.സുലൈമാന്‍ നേതൃത്വം നല്‍കിയ ടീമിന് രണ്ടാം സ്ഥാനവും ലഭിച്ചു.മത്സര വിജയികള്‍ക്ക് നഗരസഭാ കൗണ്‍സിലര്‍മാരായ സുലൈമാന്‍ ഹാജി ബേങ്കോട്, നൈമുന്നിസ എന്നിവര്‍ സമ്മാനം നല്‍കി.
അഡ്വ. നാരായണന്‍ തെരുവത്ത് അദ്ധ്യക്ഷത വഹിച്ചു.

കെ.എ.എം.ബഷീര്‍ വോളിബോള്‍, ഗണേഷ് കോളാര്‍, നഗരസഭാ കൗണ്‍സിലര്‍ കുഞ്ഞി മൊയ്തീന്‍, ടി.എ.ഷാഫി, സി.എല്‍. ഹമീദ്, വിജയന്‍, ലൈലാബി ടീച്ചര്‍, അബ്ദുല്‍ നാസര്‍, ഉമൈര്‍, ഉല്ലാസ് എന്നിവര്‍ സംസാരിച്ചു. ഷിജു സ്വാഗതവും ഷാഫി എ.നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു.


Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.