Latest News

ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ഗുരുതരം

പൊയ്‌നാച്ചി: മൈലാട്ടി ബട്ടത്തൂരില്‍ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉദുമ എരോലിലെ രമേശന്‍ (20), നെല്ലിയടുക്കത്തെ സുജയ് (20) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ഇവരെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകിച്ച് 5.30 മണിയോടെയാണ് അപകടം. ബട്ടത്തൂര്‍ ദേശീയ പാതയ്ക്ക് സമീപം നെല്ലിയടുക്കം വളവിലാണ് നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചത്.

ഓടിക്കൂടികൂടിയ നാട്ടുകാര്‍ ഉടന്‍തന്നെ കാസര്‍കോട്ടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇരുവര്‍ക്കും തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. 



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.