Latest News

കുമ്പള പഞ്ചായത്തിലെ അഴിമതി സിപിഐ എം ജാഥയ്ക്ക് തുടക്കം

കുമ്പള: കുമ്പള പഞ്ചായത്തില്‍ യുഡിഎഫ് ഭരണസമിതി നടത്തുന്ന ഭരണ കെടുകാര്യസ്ഥതക്കും അഴിമതിക്കും മാഫിയ ഭരണത്തിനുമെതിരെ സിപിഐ എം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 30ന് നടക്കുന്ന പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചിന്റെ പ്രചരണാര്‍ഥമുള്ള കാല്‍നട ജാഥ തുടങ്ങി. 

കിദൂരില്‍ ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കുശല ഷെട്ടി അധ്യക്ഷനായി. ഏരിയാസെക്രട്ടറി പി രഘുദേവന്‍, ജാഥ ലീഡര്‍ സി എ സുബൈര്‍ എന്നിവര്‍ സംസാരിച്ചു. സുബ്രഹ്മണ്യന്‍ കളത്തൂര്‍ സ്വാഗതം പറഞ്ഞു. 

ശനിയാഴ്ച രാവിലെ ഒമ്പതിന് കളത്തൂരില്‍ നിന്നാരംഭിക്കകുന്ന ജാഥ വൈകിട്ട് ആരിക്കാടി കടവത്ത് സമാപിക്കും.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.