Latest News

അധിക നികുതി ബഹിഷ്‌കരിക്കാന്‍ സിപിഎം ആഹ്വാനം

തിരുവനന്തപുരം : സംസ്ഥാനത്തെ അധികനികുതിക്കെതിരെ സി.പി.എം പ്രക്ഷോഭത്തിനൊരുങ്ങുന്നു. അധികനികുതിയും കൂട്ടിയ വെള്ളക്കരവും ബഹിഷ്‌കരിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

4000 കോടി രൂപയുടെ അധികഭാരം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണ്.
വേണ്ടപ്പെട്ടവരില്‍ നിന്നും വെള്ളക്കരത്തിന്റെ കുടിശ്ശിക സര്‍ക്കാര്‍ പിരിച്ചെടുക്കുന്നില്ല. ബജറ്റിനെ അപ്രസക്തമാക്കുന്ന ഈ നടപടി സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ്. യുദ്ധകാലത്തോ ക്ഷാമകാലത്തോ സ്വീകരിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തിയിരിക്കുന്നതെന്നും പിണറായി വിജയന്‍ ആരോപിച്ചു.

സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തി ധവളപത്രം ഇറക്കണം. സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ നിയമസഭ അടിയന്തിരമായി വിളിച്ചുചേര്‍ക്കണം. ഇനിയും നികുതി കൂട്ടാന്‍ അണിയറയില്‍ ശ്രമം നടക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌നികുതി പിരിവ് ഊര്‍ജ്ജിതമാക്കിയിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.



Keywords: Pinarai Vijayan, Cpim, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.