Latest News

പ്രസവം വാട്‌സ്ആപ്പില്‍; അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ യുവതിയുടെ പ്രസവം മൊബൈല്‍ ഫോണില്‍ പകര്‍ത്തി നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ അറസ്റ്റ് തടയണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം ഹൈക്കോടതി തള്ളി. 

ഡോക്ടര്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി അറസ്റ്റ് തടയാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയത്. ജാമ്യാപേക്ഷയില്‍ തീര്‍പ്പാകുംവരെ അറസ്റ്റ് തടയണമെന്നായിരുന്നു ആവശ്യം. ഇത് അംഗീകരിച്ചാല്‍ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാകുമെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷ കോടതി ഈ മാസം 30-ലേക്ക് മാറ്റി.

സംഭവത്തില്‍ മൂന്ന് ഡോക്ടര്‍മാരും കൂറ്റക്കാരാണെന്ന് ഡിഎംഒ നടത്തിയ അന്വേഷണത്തില്‍ കണ്‌ടെത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഡിഎംഒ ആരോഗ്യമന്ത്രിക്ക് കൈമാറി.



Keywords: Kannur, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.