Latest News

പ്രളയക്കെടുതിയില്‍ ഉറ്റവരെ തേടി ഒരു കുഞ്ഞ്

ശ്രീനഗര്‍: പ്രളയദുരന്തത്തിന്‍െറ ജീവിക്കുന്ന രക്തസാക്ഷിയായി ദിവസങ്ങള്‍ മാത്രം പ്രായമുള്ള ആണ്‍കുഞ്ഞ്. രക്ഷാപ്രവര്‍ത്തനത്തിന്‍െറ രണ്ടാംദിവസം സൈന്യം രക്ഷിച്ച കുഞ്ഞിന്‍െറ രക്ഷിതാക്കളെ കണ്ടത്തൊനായില്ല. 

കുത്തിയൊലിച്ചത്തെിയ ദുരിതത്തില്‍ ഒറ്റപ്പെട്ടുപോയ ശ്രീനഗറിലെ ജി.ബി. പാന്ത് ആശുപത്രിയില്‍ മറ്റ് 300 കുട്ടികള്‍ക്കൊപ്പമാണ് നവജാതകുഞ്ഞിനെയും കണ്ടത്തെിയത്. കുഞ്ഞിന്‍െറ പേരുള്‍പ്പെടെ മറ്റ് വിവരങ്ങളും ലഭ്യമായില്ല. ആശുപത്രിയില്‍നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചപ്പോള്‍ പ്രഥമപരിഗണന കുഞ്ഞുങ്ങള്‍ക്കായിരുന്നു. പിന്നെ സ്ത്രീകളെയും അവസാനം പുരുഷന്മാരെയും രക്ഷിച്ചു. 

കുഞ്ഞിന്‍െറ മാതാപിതാക്കള്‍ രക്ഷപ്പെട്ടോ പ്രളയത്തിലകപ്പെട്ടോ എന്നതറിയില്ല. കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണ്. തങ്ങള്‍ക്ക് കഴിയുന്നിടത്തോളം കുഞ്ഞിനെ സംരക്ഷിക്കുമെന്ന് ആര്‍മി ഡോക്ടര്‍ ബ്രിഗേഡിയര്‍ എന്‍.എസ്. ലാംബ പറഞ്ഞു. ആശുപത്രിയില്‍ 50ഓളം കുട്ടികളാണ് അപകടാവസ്ഥയിലുള്ളത്. ഇവരില്‍ 10 പേരുടെ നില അതീവഗുരുതരമാണ്.



Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.