Latest News

അച്ഛന്റെ മൃതശരീരത്തിനടിയില്‍ മൂന്നു ദിവസം; പിഞ്ചുകുഞ്ഞ് ജീവിതത്തിലേക്ക്

ലൂസിയാന: ഹൃദയാഘാതം വന്നു മരിച്ച പിതാവിന്റെ മൃതദേഹത്തിനു കീഴില്‍ മൂന്നു ദിവസം കഴിഞ്ഞ പിഞ്ചുകുഞ്ഞ് ജീവിതത്തിലേക്ക്. പതിനൊന്നു മാസം മാത്രം പ്രായമുള്ള ബെറ്റി ജീന്‍ ഫീല്‍ഡ്‌സാണ് രക്ഷപെട്ടത്. അമേരിക്ക ലൂസിയാനയിലെ പ്ലസന്റ് ഹില്‍ നഗരത്തിലാണ് സംഭവം.

ബെറ്റിയുടെ പിതാവ് ജാസണ്‍ ഫീല്‍ഡ്‌സ് ഉറക്കത്തില്‍ ഹൃദയാഘാതം മൂലമാണ് മരിച്ചത്. പിതാവിനോടൊപ്പം ഉറങ്ങുകയായിരുന്നു ബെറ്റി. മൂന്നു ദിവസം ജാസണിന്റെ മൃതദേഹത്തിനടിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു കുഞ്ഞ്.

ബെറ്റിയുടെ മൂന്നു വയസ്സുകാരനായ സഹോദരന്‍ വിവരമറിയിച്ചതനുസരിച്ച് അയല്‍ക്കാരാണ് കുഞ്ഞിനെ കണ്ടെത്തിയത്. മൂന്നു ദിവസം മൃതദേഹത്തിനടിയില്‍ കിടന്ന് ബെറ്റിയുടെ ശരീരത്തില്‍ കുമിളകള്‍ ഉണ്ടായിരുന്നു.

ഒരു കേസിലകപ്പെട്ട് ബെറ്റിയുടെ മാതാവ് ജയിലിലായിരുന്നു. സംഭവത്തെത്തുടര്‍ന്ന് കുഞ്ഞുങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് ഇവരെ വിട്ടയച്ചു.



Keywords: International News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.