പത്തനംതിട്ട: മന്ത്രവാദത്തിനിരയായി ബിരുദ വിദ്യാര്‍ഥിനി ആതിര (18) ബന്ധുവീട്ടില്‍ മരിച്ച കേസില്‍ ആതിരയുടെ പിതാവ് കുമ്പളത്താമണ്‍ കലശക്കുഴിയില്‍ പ്രസന്നകുമാറിനെ(48)യും സഹോദരന്‍ ഓമല്ലൂര്‍ മണ്ണാറമല ആനന്ദാലയം വത്സലന്‍െറ സഹോദരീഭര്‍ത്താവ് അയിരൂര്‍ കുറ്റിക്കാട്ടുതുണ്ടിയില്‍ വിക്രമനെയും(47) പത്തനംതിട്ട പൊലീസ് അറസ്റ്റുചെയ്തു.
Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
പ്രസന്നകുമാറിന്‍െറ സഹോദരനും ഡി.സി.സി ഓഫിസ് സെക്രട്ടറിയുമായ ഓമല്ലൂര്‍ മണ്ണാറമല ആനന്ദാലയം വത്സലനെയും വല്‍സലന്‍െറ മകളുടെ ഭര്‍ത്താവ് മിതോഷിനെയും നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഇതോടെ കേസില്‍ പ്രതികള്‍ നാലായി.
വെള്ളിയാഴ്ചയാണ് പ്രസന്നകുമാറിന്‍െറ മകള്‍ ആതിര വത്സലന്‍െറ ഓമല്ലൂരിലെ വീട്ടില്‍ മന്ത്രവാദ ചികില്‍സക്കിരയായി മരിച്ചത്. രാത്രി 9.30 ഓടെ ആതിരയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കൊണ്ടുവരികയായിരുന്നു. ആതിരയുടെ കൈപ്പടങ്ങളിലും മറ്റുചിലയിടങ്ങളിലും പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നു. ഇതാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിഗമനത്തില്‍ പൊലീസും ആശുപത്രി അധികൃതരും എത്താന്‍ കാരണം. ആതിര മരിച്ചത് മന്ത്രവാദ ചികില്‍സക്ക് ഇരയായാണെന്ന് പിന്നീടുള്ള അന്വേഷണത്തില്‍ വ്യക്തമാവുകയും ചെയ്തു.
മിതോഷിന്‍െറ നേതൃത്വത്തിലാണ് മന്ത്രവാദം നടന്നത്. വിക്രമന്‍ ഇയാളുടെ സഹായിയായി വന്നതാണ്. കോട്ടയം കിളിരൂര്‍ സ്വദേശിയായ ഇയാളും വല്‍സലനും കോട്ടയം കേന്ദ്രീകരിച്ചുള്ള ശുഭാനന്ദാശ്രമ വിശ്വാസികളാണ്. ആതിരയുടെ ദീര്‍ഘകാലമായുള്ള അസുഖം പിശാചുബാധമൂലമാണെന്ന് പറഞ്ഞാണ് മിതോഷ് മന്ത്രവാദം നടത്തി കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചത്. പ്രതികളെ പത്തനംതിട്ട കോടതി റിമാന്‍ഡ് ചെയ്തു.


No comments:
Post a Comment