Latest News

മനോജ് വധം: രണ്ടു സാക്ഷികള്‍ പ്രതിയെ തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച്

കണ്ണൂര്‍: മനോജ് വധക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പ്രഭാകരനെ രണ്ടു സാക്ഷികള്‍ തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി. കണ്ണൂര്‍ സബ് ജയിലില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രൊഡക്ഷന്‍ വാറന്‍റിനെ തടര്‍ന്ന് ഇയാളെ ഇന്ന് തലശ്ശേരി സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. പ്രഭാകരനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ ആവശ്യപ്പെടും.

എല്ലാ പ്രതികള്‍ക്കെതിരെയും യു.എ.പി.എ വകുപ്പ് ചേര്‍ത്തിട്ടുണ്ട്. പ്രതികളെല്ലാം സി.പി.എം പ്രവര്‍ത്തകരാണെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന്‍െറ ഗൂഢാലോചനയെക്കുറിച്ച് പ്രത്യേകം അന്വേഷണം തുടങ്ങി. കേസില്‍ ഗൂഢാലോചന നടന്നതായി ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. 

കൊലയാളി സംഘത്തിലെ 16 പേര്‍ ഉള്‍പ്പെടെ കേസില്‍ അമ്പതിലേറെ ആളുകള്‍ പ്രതിസ്ഥാനത്തു വന്നേക്കും. ഈയിടെ ബി.ജെ.പി വിട്ട് സി.പി.എമ്മിലത്തെിയ ചെറുവാഞ്ചേരിയിലെ എ. അശോകന് അന്വേഷണ സംഘം മുമ്പാകെ ഹാജരാകാന്‍ നേരത്തെ നോട്ടീസ് നല്‍കിയെങ്കിലും അദ്ദേഹം ചൊവ്വാഴ്ച എത്തിയില്ല. ചെറുവാഞ്ചേരിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ആവശ്യപ്പെട്ട് നിരാഹാരം അനുഷ്ഠിക്കുന്നതിനാല്‍ സമരം അവസാനിച്ചശേഷം ഹാജരാകാമെന്നാണ് അറിയിച്ചത്.
സെപ്റ്റംബര്‍ ഒന്നിന് നടന്ന കൊലയില്‍ പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകന്‍ വിക്രമന്‍ ഉള്‍പ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചതും ഇയാള്‍ പിന്നീട് കോടതിയില്‍ കീഴടങ്ങിയതും കേസില്‍ നിര്‍ണായക വഴിത്തിരിവായി. സംഭവത്തില്‍ പരിക്കേറ്റ വിക്രമനെ കണ്ണൂരിലത്തെിച്ച് പയ്യന്നൂരിലേക്ക് ചികിത്സക്ക് കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ പാട്യം സര്‍വീസ് സൊസൈറ്റിയുടെ ഡയറക്ടര്‍ ചപ്ര പ്രകാശന്‍ അറസ്റ്റിലായതും ക്രൈംബ്രാഞ്ചിന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ സഹായകമായി. 

കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളടക്കം നിരവധി തെളിവുകള്‍ ഇപ്പോള്‍ പരിശോധിച്ചുവരുകയാണ്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍, ഒളിവില്‍ താമസിപ്പിച്ചവര്‍ തുടങ്ങിയവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
സി.പി.എം പ്രവര്‍ത്തകന്‍ സുരേന്ദ്രന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കതിരൂരില്‍ കൊല്ലപ്പെട്ട കേസില്‍ മനോജ് പ്രതിയായതും സി.പി.എം നേതാവ് പി. ജയരാജനുനേരെ ഓണം നാളില്‍ ബി.ജെ.പി-ആര്‍.എസ്.എസ് സംഘം നടത്തിയ വധശ്രമവുമാണ് പ്രതികളെ മനോജിന്‍െറ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. 

ഒളിത്താവളങ്ങളെക്കുറിച്ചും ബൈക്കുകളടക്കം വാഹനങ്ങളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ സി.ബി.ഐ വരുംമുമ്പ് ശേഖരിക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്.



Keywords: Kannur, Kadiroor Manoj, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.