വടകര: വള്ള്യാട് ക്ഷേത്രത്തില്‍ മനോനില തെറ്റി അക്രമാസക്തനായ പൂജാരിയെ കീഴ്പ്പെടുത്താനത്തെിയ പോലീസുകാരന് പരിക്കേറ്റു. വടകര പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കണ്ണൂര്‍ പിണറായിയിലെ അശോകന്‍ പാലോറ (43)നാണ് വെട്ടേറ്റത്.
Keywords: Vadakara, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
വാള്‍ കൊണ്ട് വലതുകൈക്കുവെട്ടേറ്റ അശോകനെ ശസ്ത്രക്രിയക്കുവിധേയനാക്കി. രണ്ടു വിരലുകളുടെ ശരമ്പ് മുറിഞ്ഞ നിലയിലാണ്.
വള്ള്യാട് പെരുവശേരി ഭഗവതി ക്ഷേത്രത്തിലെ പൂജാരി കര്‍ണാടക കാര്‍വാര്‍ സ്വദേശി രാംഭട്ടാണ് (30) അക്രമിച്ചത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. തിങ്കളാഴ്ച രാത്രി പൂജാദി കര്‍മ്മങ്ങള്‍ക്ക് ശേഷം ശ്രീകോവില്‍ അടക്കാന്‍ ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചിട്ടും പൂജാരി കൂട്ടാക്കിയില്ല. നട അടക്കാന്‍ കര്‍ശനമായി പറഞ്ഞപ്പോള്‍ ദേവി ആവാഹിച്ചെന്ന് പറഞ്ഞ് വാള്‍ ചുഴറ്റി ഉറഞ്ഞുതുള്ളുകയായിരുന്നു പൂജാരി.
തുടര്‍ന്നാണ് അശോകനടക്കമുള്ള പൊലീസുകാര്‍ സ്ഥലത്തത്തെിയത്. വടകര ഫയര്‍ഫോഴ്സ് മുളകുവെള്ളം ഉള്‍പ്പെടെ ചീറ്റിയിട്ടും കീഴടങ്ങാന്‍ പൂജാരി തയ്യാറായില്ല. തുടര്‍ന്ന് നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും സംയുക്തമായി വേണ്ട സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി കീഴ്പ്പെടുത്തുകയായിരുന്നു. പൂജാരിയിപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.


No comments:
Post a Comment