Latest News

ആത്മഹത്യകുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് യുവാവ് ജീവനൊടുക്കി

ആലക്കോട്: ജീവനൊടുക്കുകയാണെന്ന കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് യുവാവ് ജീവനൊടുക്കി. കരുവഞ്ചാലിലെ ബിനു ബേക്കറി ഉടമ പെട്രോള്‍ പമ്പിന് സമീപത്തെ ചാത്തമ്പള്ളി രമേശന്റെ മകന്‍ ദിലീപ് കുമാറാ (28)ണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.
വെളളിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. 

തന്റെ ഫേസ്ബുക്കിലാണ് ദിലീപ്കുമാര്‍ ജീവനൊടുക്കുന്നതായി കാട്ടിയുള്ള കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നത്. പ്രണയ നൈരാശ്യമാണ് കാരണമെന്നും ഇതില്‍ രേഖപ്പെടുത്തിയിരുന്നു. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട സുഹൃത്തുക്കള്‍ ഉടന്‍ വീട്ടില്‍ കുതിച്ചെത്തയപ്പോഴാണ് യുവാവിനെ തൂങ്ങി നില്ക്കുന്ന നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ ഉടന്‍ കരുവഞ്ചാല്‍ സെന്റ് ജോസഫ്‌സ് ഹോസ്പിററലിലെത്തിച്ചെങ്കിലും അപ്പോഴേക്ക് മരണപ്പെട്ടിരുന്നു. 


ഒരു യുവതിയുമായി ദിലീപ് പ്രണയത്തിലാവുകയും വിവാഹം ഉറപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ചില കാരണങ്ങളാല്‍ ഈ വിവാഹം മുടങ്ങുകയും മറെറാരാളുമായി യുവതിയുടെ വിവാഹം നിശ്ചയിക്കുകയും ചെയ്തിരുന്നത്രെ. ഇതിലുള്ള നിരാശയെ തുടര്‍ന്നാണ് താന്‍ ജീവനൊടുക്കുന്നതെന്ന് ആത്മഹത്യകുറിപ്പില്‍ പറയുന്നു.
കരുവഞ്ചാലില്‍ വ്യാപാരിയായിരുന്നു ദിലീപ്കുമാര്‍.
മൃതദേഹം എസ്.ഐ: ദാമോദരന്‍ ഇന്‍ക്വസ്റ്റ് നടത്തി. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തതിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
ലളിതയാണ് മാതാവ്, സഹോദരങ്ങള്‍: ഷൈമ, രേഷ്മ.



Keywords: Kannur News, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.