കണ്ണൂര്‍: വീട്ടിനകത്ത് വ്യായാമത്തില്‍ ഏര്‍പ്പെട്ട പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു. മക്രേരി പൊയേലില്‍ പുതിയപുരയില്‍ അബ്ദുള്‍റഷീദിന്റെ മകന്‍ റൗഫ് (17) ആണ് മരിച്ചത്.
Keywords: Kannur News, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ചെമ്പിലോട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ റൗഫ് പതിവായി വൈകുന്നേരം വീട്ടില്‍ വച്ച് വ്യായാമം ചെയ്യാറുണ്ട്. വെളളിയാഴ്ച വൈകുന്നേരം ഗോവണിപ്പടിയില്‍ കെട്ടിയ കയറില്‍ വ്യായാമം നടത്തിക്കൊണ്ടിരിക്കെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു.
ഉടന്‍ കയര്‍ അറുത്ത് പെരളശേരി സഹകരണാശുപത്രിയിലും നിലഗുരുതരമായതിനാല്‍ കണ്ണൂര്‍ മെഡി. കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെ മരണമടയുകയായിരുന്നു.റാബിയ മാതാവ്. റജിന ഏകസഹോദരി.


No comments:
Post a Comment