ചെറുവത്തൂര്‍ : ജ്വല്ലറി ഉടമക്ക് വണ്ടിച്ചെക്ക് നല്‍കി' അഭിനവ സരിതാ നായര്‍' ചേടിറോഡിനടുത്ത ചതുരക്കിണറിലെ വി ഷൈനി (28) രണ്ടേകാല്‍ ലക്ഷം രൂപ തട്ടിയെടുത്തു. ചെറുവത്തൂര്‍ ബസ്സ്റ്റാന്റിനടുത്ത് നീലഗിരി ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സില്‍വര്‍ ജ്വല്ലറി ഉടമ ടി എസ് സഞ്ജയാ (36) ണ് ഷൈനിയുടെ തട്ടിപ്പിനിരയായത്. സഞ്ജയും ഷൈനിയുടെ ഭര്‍ത്താവ് ചെറുവത്തൂര്‍ കൊവ്വല്‍ കാരാക്കോട്ട് വീട്ടില്‍ സി വിനോദും നല്ല അടുപ്പത്തിലായിരുന്നു. ഇരുവരും കുടുംബസുഹൃത്തുക്കളും.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
2013 ആഗസ്റ്റ് മാസം അവസാന വാരത്തില്‍ ഷൈനിയും ഭര്‍ത്താവ് വിനോദും സഞ്ജയനെ സമീപിച്ച് നാല് ലക്ഷം രൂപ വായ്പ ആവശ്യപ്പെട്ടിരുന്നു. പത്ത് ദിവസത്തിനകം പണം തിരിച്ചു നല്‍കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. ഇത്രയും വലിയ തുക തന്റെ കൈയ്യിലില്ലെന്ന് പറഞ്ഞ സഞ്ജയ് സുഹൃത് ബന്ധം കണക്കിലെടുത്ത് കൈയ്യിലുണ്ടായിരുന്ന രണ്ടേകാല്‍ ലക്ഷം രൂപ 2013 സെപ്തംബര്‍ മാസത്തില്‍ ഷൈനിയെ ഏല്‍പ്പിച്ചു.
പത്ത് ദിവസത്തിനുള്ളില്‍ പണം തിരിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് സഞ്ജയ് പണത്തിനു വേണ്ടി ഷൈനിയില്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് നീലേശ്വരം കനറാബാങ്ക് ശാഖയില്‍ നിന്ന് 2014 ജനുവരി 13 ന് മാറാവുന്ന രീതിയില്‍ ഷൈനി സഞ്ജയന് ചെക്ക് നല്‍കി. ഈ ചെക്ക് 16 ന് കൊടക്കാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കണ്ണാടിപ്പാറ ബ്രാഞ്ചില്‍ സഞ്ജയ് സമര്‍പ്പിച്ചു. എന്നാല്‍ അക്കൗണ്ടില്‍ പണമില്ലെന്ന് പറഞ്ഞ് ചെക്ക് മടങ്ങുകയായിരുന്നു.
ഷൈനി വണ്ടിച്ചെക്ക് നല്‍കി സഞ്ജയനെ കബളിപ്പിച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി 15 ന് യുവതിക്ക് സഞ്ജയ് വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും അത് കൈപ്പറ്റാതെ മടങ്ങി വന്നു. ഇതേ തുടര്‍ന്ന് ജ്വല്ലറി ഉടമ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഷൈനിക്കെതിരെ അന്യായം ഫയല്‍ ചെയ്തു. അന്യായം ഫയലില്‍ സ്വീകരിച്ച കോടതി ഷൈനി നോട്ടീസയച്ചെങ്കിലും യുവതി അത് കൈപ്പറ്റിയിരുന്നില്ല. ഈ കേസ് ഈ മാസം 14 ന് ചൊവ്വാഴ്ച കോടതിയുടെ പരിഗണനയില്‍ വരുന്നുണ്ട്.


No comments:
Post a Comment