Latest News

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവുകാരന്‍ ജയില്‍ ചാടി

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് ശിക്ഷാ തടവുകാരന്‍ രക്ഷപ്പെട്ടു. മലപ്പുറം തിരൂരങ്ങാടി അറക്കല്‍ സ്വദേശിപറയങ്ങല്‍ ഹൗസില്‍ മന്‍സൂറാ(25)ണ് ജയില്‍ ചാടിയത്. ജയില്‍ രേഖ പ്രകാരം അടുത്ത വര്‍ഷം ഡിസംബര്‍ 21ന് മോചിതനാകേണ്ടതാണ്. ഇളവുകള്‍ ലഭിക്കുന്നപക്ഷം നവംബറില്‍ മോചിതനാകാന്‍ സാധ്യതയുണ്ടായിരിക്കെയാണ് ഇയാളുടെ ജയില്‍ ചാട്ടം. 

ജയിലിലെ ടി.വി ഹാളിന് പിറകിലെ മതിലില്‍ പഴയ മരങ്ങള്‍ ചാരിവെച്ചാണ് രക്ഷപ്പെട്ടത്. തിങ്കളാഴ്ച ഉച്ചഭക്ഷണ സമയത്ത് കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്.
ആറ് മോഷണ കേസുകളില്‍ പ്രതിയായ മന്‍സൂര്‍ ഒരുവര്‍ഷമായി കണ്ണൂര്‍ ജയിലില്‍ ശിക്ഷാതടവുകാരനായി കഴിയുകയായിരുന്നു. നാലുവര്‍ഷം വിവിധ ജയിലുകളില്‍ കഴിഞ്ഞിട്ടുണ്ട്. മോചിതനായാല്‍ വീണ്ടും കേസില്‍പെട്ട് ജയിലിലത്തെുന്നതാണ് ഇയാളുടെ രീതി.
ജയിലില്‍ ബാര്‍ബര്‍ ജോലിയാണ് ചെയ്തിരുന്നത്. തടവുചാടിയതിനെ തുടര്‍ന്ന് എല്ലാ പൊലീസ് സ്റ്റേഷനുകളിലും വിവരം നല്‍കിയതായി ജയില്‍ അധികൃതര്‍ വ്യക്തമാക്കി. മന്‍സൂറിനെതിരെ ലുക്ക് ഒൗട്ട് നോട്ടീസും പുറത്തിറക്കി. ജയില്‍ ഡി.ഐ.ജി ശിവദാസ് തൈപ്പറമ്പില്‍ തിങ്കളാഴ്ച വൈകീട്ടോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലത്തെി അന്വേഷണം നടത്തി.


Keywords: Kannur, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.