Latest News

കണ്ണൂരില്‍ ട്രെയിനില്‍ യുവാവ് പൊള്ളലേല്‍പ്പിച്ച സ്ത്രീ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ യുവാവ് പൊള്ളലേല്‍പ്പിച്ച സ്ത്രീ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം കൊണ്ടോട്ടി കീച്ചേരി കടങ്ങല്ലൂര്‍ ഹംസയുടെ മകള്‍ ഫാത്തിമ (പാത്തു-48) ആണ് മരിച്ചത്.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. കണ്ണൂരില്‍ നിന്ന് ആലപ്പുഴയ്ക്ക് യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പ് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ നിന്നാണ് പൊള്ളലേറ്റ നിലയില്‍ ഫാത്തിമയെ കണ്ടെത്തിയത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

പുലര്‍ച്ചെ അഞ്ചിന് കണ്ണൂരില്‍ നിന്നു പുറപ്പെടേണ്ട ട്രെയിനില്‍ കയറിയ ഫാത്തിമയുടെ പിന്നാലെ എത്തിയ യുവാവ് മദ്യമൊഴിച്ച ശേഷം തീകൊളുത്തുകയായിരുന്നുവെന്നാണു പോലീസ് പറയുന്നത്. വസ്ത്രത്തില്‍ ആളിപ്പടര്‍ന്ന തീയുമായി സ്ത്രീ ട്രെയിനില്‍ നിന്നു പ്ലാറ്റ് ഫോമിലേക്കു ചാടി. യാത്രക്കാര്‍ വെള്ളമൊഴിച്ചാണു തീയണച്ചത്. സ്ത്രീ ധരിച്ചിരുന്ന ചുരിദാര്‍ പൂര്‍ണമായും കത്തി. ബോഗിയിലെ ഒരു സീറ്റും കത്തിനശിച്ചു. തീകൊളുത്തിയ യുവാവ് ട്രെയിനില്‍ നിന്നിറങ്ങിയോടി. ബഹളംകേട്ടെത്തിയ റെയില്‍വേ പോലീസാണ് ഫാത്തിമയെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. യുവാവിനായി പോലീസ് തെരച്ചില്‍ തുടരുകയാണ്.


Keywords: Kannur, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.