കാഞ്ഞങ്ങാട്: അജാനൂരില്‍ ബൈത്തുറഹ്മ പദ്ധതിയില്‍ ഒരു വാര്‍ഡില്‍ ഏഴ് വീടുകളുടെ നിര്‍മ്മാണം ഒന്നിച്ച് ആരംഭിച്ച് കൊണ്ട് അജാനൂര്‍ പഞ്ചായത്തിലെ മുട്ടുന്തല കൊത്തിക്കാല്‍ 18-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി ചരിത്രം സൃഷ്ടിക്കുന്നു.
സമൂഹത്തിന്റെ നിരാലംബരും നിര്‍ദ്ധനരുമായ ഭവനരഹിത കുടുംബങ്ങള്‍ക്ക് ജാതിമതകക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ വീട് വെച്ച് കൊടുക്കുന്നതിന് വേണ്ടി ശിഹാബ്തങ്ങള്‍ സ്മാരകമായി മുസ്ലിംലീഗ് ആരംഭിച്ച ബൈത്തു റഹ്മ പദ്ധതിയില്‍ സംസ്ഥാനത്താകമാനം രണ്ടായിരത്തോളം വീടുകളുടെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയാവുകയും ആയിരക്കണക്കിന് വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നിലകൊള്ളുകയും ചെയ്യുന്നുണ്ടെങ്കിലും ഒരു വാര്‍ഡ് കമ്മിറ്റി ഏഴ് വീടുകളുടെ നിര്‍മ്മാണം ഏറ്റെടുക്കുന്നത് ഇത് ആദ്യമായിരിക്കും.
വാര്‍ഡ് മെമ്പര്‍ സി.എച്ച്.മുഹമ്മദ്കുഞ്ഞിയുടെ മുന്‍കൈ വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയാണ് പഞ്ചായത്ത് മണ്ഡലം കമ്മിറ്റിയുടെയും അബുദാബി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കെ.എം.സി.സി കമ്മിറ്റിയുയെും സഹകരണത്തോടെ വാര്‍ഡിലെ വ്യത്യസ്ത സമുദായത്തില്‍പ്പെട്ട ഏഴ് കുടുംബത്തില്‍പെട്ട ഒരു വീടിന് ആറു ലക്ഷം രൂപയുടെ ബൈത്തുറഹ്മ നിര്‍മ്മിച്ച് നല്‍കുന്നത്.
നിര്‍മ്മാണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക അംഗവും ചന്ദ്രിക ഡയറക്ടറുമായ മെട്രോ മുഹമ്മജ് ഹാജി നിര്‍വ്വഹിച്ചു.
ജില്ലാ ലീഗ് വൈസ് പ്രസി. പി.മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത്, ജന സെക്രട്ടറി എം.പി.ജാഫര്‍, പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് വണ്‍ഫോര്‍ അബ്ദുല്‍ റഹിമാന്‍, ജന. സെക്രട്ടറിമുഹമ്മദ്കുഞ്ഞി മാഹിന്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി.നസീമടീച്ചര്, വൈസ് പ്രസിഡന്റ് വി.ബാലകൃഷ്ണന്, മെമ്പര്‍മാരായ സി.എച്ച്.മുഹമ്മദ്കുഞ്ഞി, എ.ചന്ദ്രന്, എം.എം.അബ്ദുള്‍റഹിമാന്‍ നൗഷാദ് കൊത്തിക്കാല്തുടങ്ങിയവര് സംബന്ധിച്ചു
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment