Latest News

ഗോളടിച്ച ആഘോഷത്തിനിടെ മിസോറാം ഫുട്‌ബോള്‍ താരം മരിച്ചു

മിസോറാം: ഗോള്‍ നേടിയ ആഘോഷത്തിനിടെ താരം മരിച്ചു. മിസോറാം ലീഗ് മല്‍സരത്തിനിടെയാണ് സംഭവം. പീറ്റര്‍ ബിയാക് സാങ് സുവല എന്ന 23 കാരനാണ് കളിക്കളത്തില്‍ ദാരുണ മരണം ഉണ്ടായത്. ഗോള്‍ നേടിയ ആഘോഷത്തിനിടെ നട്ടെലിനുണ്ടായ പരുക്കാണ് മരണകാരണം.

എയ്‌സ്‌വാള്‍ ആസ്ഥാനമായ ബത്‌ലഹേം വെങ്ത്‌ലാങ് എഫ്‌സിയുടെ കളിക്കാരനാണ് പീറ്റര്‍. ചന്‍മാരി വെസ്റ്റ് എഫ്‌സിയുമായുള്ള മല്‍സരത്തിനിടെ ടീമിന് വേണ്ടി സമനില ഗോള്‍ നേടിയ ആഘോഷത്തിനിടെയാണ് മരണം സംഭവിച്ചത്. 

ആഘോഷത്തിന്റെ ഭാഗമായി തലകുത്തി മറഞ്ഞിപ്പോഴാണ് പീറ്ററിന് പരുക്കേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മല്‍സരത്തിന്റെ 61-ാം മിനിറ്റിലായിരുന്നു സംഭവം. മല്‍സരത്തില്‍ 3-2ന് പീറ്ററിന്റെ ടീം തോല്‍ക്കുകയും ചെയ്തു.

മല്‍സരത്തിനിടെ നിരവധി പേര്‍ പരുക്ക് പറ്റി മരിച്ചിട്ടുണ്ട്. എന്നാല്‍ ഗോള്‍ നേടിയ സന്തോഷം പ്രകടിപ്പിക്കുമ്പോള്‍ മരണപ്പെടുന്ന കാര്യം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


Keywords: Football. National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.