Latest News

പ്രവാചക നിന്ദ; ഡിവൈഎഫ്‌ഐ നേതാവിനെ സസ്പന്റ് ചെയ്തു

കണ്ണൂര്‍: പ്രവാചകന്‍ മുഹമ്മദ് നബിയെ പ്രസംഗത്തിനിടെ അപമാനിച്ച ഡിവൈഎഫ്‌ഐ നേതാവും സിപിഎം ശ്രികണ്ഡാപുരം ഏരിയാ കമ്മിറ്റി അംഗവുമായ അനില്‍ കുമാറിനെ മൂന്ന് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്പന്റ് ചെയ്തതായി സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റി അറിയിച്ചു.
പാര്‍ട്ടി നയത്തിന് വിരുദ്ധമായി ഇരിട്ടി പെരിങ്കരിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് സിപിഐ എം ജില്ലാ കമ്മിറ്റിയുടെ നടപടി.

പ്രസംഗത്തില്‍ പ്രവാചകനെക്കുറിച്ച് നടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണ്. ഇത് മതത്തോടും വിശ്വാസത്തോടുമുള്ള സി പി ഐ എം നിലപാടിന് നിരക്കുന്നതല്ല. മതത്തോടും വിശ്വാസത്തോടും ശത്രുതാപരമായ നിലപാട് പാര്‍ട്ടിക്കില്ല. മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന ഒരു പരാമര്‍ശവും പാര്‍ടി പ്രവര്‍ത്തകരില്‍നിന്ന് ഉണ്ടാവാന്‍ പാടുള്ളതല്ല. ഈ പ്രസംഗത്തിന്റെ പേരില്‍ സിപിഐ എം വിരുദ്ധ പ്രചരണം നടത്തുന്ന വര്‍ഗീയ ശക്തികളുടെ നീക്കത്തെ ജാഗ്രതയോടെ കാണണമെന്നും അത്തരം അപവാദ പ്രചരണങ്ങളെ തള്ളിക്കളയണമെന്നും ജില്ലാ സെക്രട്ടറി പി ജയരാജന്‍ വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.

പെരിങ്കരിയില്‍ വായനശാലയുടെ പരിപാടിയില്‍ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം നടത്തിയ പ്രഭാഷണത്തില്‍ പ്രവാചകനുമായി ബന്ധപ്പെട്ട് ചില പരാമര്‍ശങ്ങളുണ്ടായത് ദൗര്‍ഭാഗ്യകരമാണെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ബിനോയ് കുര്യന്‍ അറിയിച്ചു. വിശ്വാസികളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുകയെന്നത് ഡിവൈഎഫ്‌ഐ നിലപാടല്ല. പ്രവാചകനെതിരെ മനഃപൂര്‍വമായി നടത്തിയ പരാമര്‍ശമല്ല ഇത്. മതത്തെയും വിശ്വാസത്തെയും ശത്രുതാപരമായി കാണുന്ന സമീപനവും ഡിവൈഎഫ്‌ഐക്കില്ലെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

അതിനിടെ പ്രസംഗത്തിനെതിരെ പാര്‍ട്ടിക്കുളളില്‍ നിന്ന് തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ അനില്‍ കുമാര്‍ ഫെയ്‌സ്ബുക്കിലൂടെ പ്രവാചകനെ മോഷം പരാമര്‍ശം നടത്തിയതില്‍ ക്ഷമാപണം നടത്തി.



Keywords: Kannur, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.