തിരുവനന്തപുരം: കുമ്പളയിലെ സിപിഎം പ്രവര്‍ത്തകന്‍ പി. മുരളിയുടെ കൊലപാതകക്കേസ് അന്വേഷണത്തില്‍ സംസ്ഥാന പൊലീസ് അലംഭാവം കാട്ടുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആര്‍എസ്എസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ എല്ലാ ഏരിയാ കേന്ദ്രങ്ങളിലും ആറിനു പ്രതിഷേധക്കൂട്ടായ്മ നടത്തും.
മോദി സര്‍ക്കാരിനെ തൃപ്തിപ്പെടുത്താനായി അന്വേഷണം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. ആര്‍എസ്എസ് മനസ്സുള്ള രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയും മോദി സര്‍ക്കാരിനോട് അമിത വിധേയത്വം കാണിക്കുന്ന ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയുമായിരിക്കുമ്പോള്‍ കൊലപാതകരാഷ്ട്രീയം തുടരാന്‍ സംഘപരിവാറിനു ധൈര്യവും സ്വാതന്ത്ര്യവും ലഭിച്ചിരിക്കുന്നു.
കതിരൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ യുഎപിഎ നിയമം ചുമത്തുകയും കേസ് സിബിഐക്കു വിടുകയും ചെയ്ത യുഡിഎഫ് സര്‍ക്കാരിന്റെ നടപടി ഓര്‍മിക്കണം. എന്നാല്‍ മുരളി വധക്കേസ് അന്വേഷണത്തില്‍ തികച്ചും തണുപ്പന്‍ സമീപനമാണു സര്‍ക്കാരിനെന്നു പിണറായി കുറ്റപ്പെടുത്തി.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment