കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐയെ ഉപയോഗിച്ച് പാര്‍ട്ടിയെ തകര്‍ക്കാമെന്ന വ്യാമോഹം വേണ്ടെന്ന് സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. സിബിഐക്ക് മുന്നില്‍ പാര്‍ട്ടി മുട്ടുമടക്കില്ല. തലശ്ശേരി ക്യാമ്പ് ഓഫീസിന് മുന്നില്‍ സിപിഐ(എം) നടത്തിയ കുത്തിയിരിപ്പ് സമരത്തില്‍ സംസാരിക്കുകയായിരുന്നു ജയരാജന്‍.
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജ് വധക്കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തതിനോട് പ്രതികരിക്കുകയായിരുന്നു പി ജയരാജന്‍. സിബിഐ തിരുവനന്തപുരം ബ്രാഞ്ചിലെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണു കേസ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ പ്രഥമവിവര റിപ്പോര്‍ട്ട് സിബിഐ എഫ്‌ഐആര്‍ ആയി സമര്‍പ്പിച്ചിരുന്നു.
പ്രതികള്‍ക്കെതിരെ യുഎപിഎ നിയമം ചുമത്തിയാണു കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണം സിബിഐക്കു കൈമാറി കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയം തിങ്കളാഴ്ച ഉത്തരവിറക്കിയിരുന്നു. ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന ഇളന്തോടത്ത് കെ. മനോജ് കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണു കൊല്ലപ്പെട്ടത്. ക്രൈംബ്രാഞ്ചാണ് ഈ കേസ് അന്വേഷിച്ചു വന്നത്. പ്രതി ചേര്‍ക്കപ്പെട്ട 16 പേരില്‍ ആറു പേരെ അറസ്റ്റ് ചെയ്തിരുന്നു.

Keywords: Kannur, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment