Latest News

നഗരസഭ ചെയര്‍പേഴ്‌സനെ അസഭ്യം പറഞ്ഞ യുവാവിനെതിരെ കേസ്

നീലേശ്വരം: നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ വി ഗൗരിയെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞ യുവാവിനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് ചെയര്‍പേഴ്‌സണെ അജ്ഞാതനായ യുവാവ് ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞത്.

യുവാവ് വിളിച്ച ഫോണ്‍നമ്പര്‍ സഹിതമാണ് ചെയര്‍പേഴ്‌സണ്‍ പോലീസില്‍ പരാതി നല്‍കിയത്.
സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം തുടങ്ങി. യുവാവിനെ കുറിച്ച് പോലീസിന് ചില സൂചനകള്‍ ലഭിച്ചതായി അറിയുന്നു. സംശയിക്കുന്ന യുവാവ് നിരീക്ഷണത്തിലാണ്. യുവാവ് നല്ല മദ്യലഹരിയിലായിരുന്നുവെന്ന് പറയപ്പെടുന്നു.


Keywords: Kasaragod, Neleswar, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.