Latest News

ചീമേനിയിലെ യുവതി ദുരൂഹ സാഹചര്യത്തില്‍ തൊടുപുഴയില്‍ തൂങ്ങി മരിച്ച നിലയില്‍

ചെറുവത്തൂര്‍ : ചീമേനി വെള്ളച്ചാലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുവതിയെ ദുരൂഹ സാചഹര്യത്തില്‍ ഇടുക്കി ജില്ലയിലെ തൊടുപുഴയിലെ ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

മാവിലാകടപ്പുറത്ത് തറവാട് വീടുള്ള നഫീസയുടെ മകള്‍ കുഞ്ഞാമിനയാണ്(22) മരണപ്പെട്ടത്. 10 ദിവസം മുമ്പ് വെള്ളച്ചാലിലെ വീട്ടില്‍ രണ്ടു വയസ്സുകാരിയായ മകള്‍ മറിയമ്പിയുമായി എത്തിയ കുഞ്ഞാമിന കഴിഞ്ഞ ഞായറാഴ്ചയാണ് തൊടുപുഴയിലെ ഭര്‍തൃഗൃഹത്തിലേക്ക്‌ തീവണ്ടി മാര്‍ഗ്ഗം യാത്ര തിരിച്ചത്.

ഇതിനിടയില്‍ ഭര്‍ത്താവ് ജമീല്‍ കുഞ്ഞാമിനയുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും കുഞ്ഞാമിനയും ജമീലും ഇ ക്കാര്യത്തെ ചൊല്ലി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടതായും സൂചനയുണ്ട്. അന്ന് രാത്രിയാണ് കുഞ്ഞാമിന തൊടുപുഴയിലെത്തിയത്. ജമീല്‍ ഇവരെ കൂട്ടിക്കൊണ്ടുപോകാന്‍ റെയില്‍ വെ സ്റ്റേഷനിലെത്തിയിരുന്നു.

പിറ്റേന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ സംശയകരമായ സാഹചര്യത്തില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ പ്ലാച്ചിക്കര സ്വദേശി കൂടിയായിരുന്ന ജിമ്മി എന്നു വിളിക്കുന്ന ജമീലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം തൃക്കരിപ്പൂര്‍ മാവിലാകടപ്പുറത്തെ തറവാട്ട് വീട്ടിലേക്കാണ് കൊണ്ടു വന്നത്.

റംല, ഹയറുന്നീസ എന്നിവര്‍ സഹോദരങ്ങളാണ്.

യുവതിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം മാത്രമേ മരണകാരണത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്താന്‍ സാധിക്കുകയുള്ളൂവെന്ന് തൊടുപുഴ പ്രിന്‍സിപ്പള്‍ എസ് ഐ പി എസ് സുബ്രഹ്മണ്യന്‍ പറഞ്ഞു.


Keywords: Kasaragod,  Cheemani, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.