Latest News

അഞ്ചുലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭര്‍ത്താവിനെതിരെ യുവതി കോടതിയില്‍

ഉദുമ: സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുകയും ഭര്‍തൃവീട്ടില്‍നിന്ന് പുറത്താക്കപ്പെടുകയുംചെയ്ത യുവതി അഞ്ച്‌ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കി. 

പെരുമ്പളയിലെ ബിന്ദുവാണ് (34) ഭര്‍ത്താവ് ഉദുമ അച്ചേരിയിലെ പുതിയവളപ്പില്‍ സുധാകരനെതിരെ(38) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹരജി നല്‍കിയത്.
2013 നവംബര്‍ 9നാണ് സുധാകരന്‍ ബിന്ദുവിനെ വിവാഹം ചെയ്തത്. വിവാഹവേളയില്‍ ബിന്ദുവിന് വീട്ടുകാര്‍ പതിമൂന്നര പവന്‍ സ്വര്‍ണം നല്‍കിയിരുന്നു. ഈ സ്വര്‍ണ്ണം സുധാകരന്‍ പലപ്പോഴായി പണയംവെച്ചു. ഇതിനു പുറമെ ബിന്ദു 40000 രൂപ കടം വാങ്ങി ഭര്‍ത്താവിന് നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് ബിന്ദുവിനെ പീഡിപ്പിക്കുകയും ഭര്‍തൃവീട്ടില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. 

ഈ സാഹചര്യത്തില്‍ ബിന്ദു കോടതിയെ സമീപിക്കുകയായിരുന്നു.
ഭര്‍ത്താവില്‍ നിന്ന് പ്രതിമാസം 5000 രൂപ ചിലവിന് കിട്ടണമെന്നും പതിമൂന്നര പവന്‍ സ്വര്‍ണ്ണവും 40000 രൂപയും തിരികെ വേണമെന്നും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കണമെന്നുമാണ് പരാതിയില്‍ വ്യക്തമാക്കിയത്.



Keywords: Kerala News, Kasaragod, Udma, Perumbala, Case, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.