Latest News

മകളെ കൊലപ്പെടുത്തിയ കേസില്‍ പിതാവും കാമുകിയും അറസ്റ്റില്‍

ഇരിങ്ങാലക്കുട: 12 കാരിയായ മകളെ കൊലപ്പെടുത്തിയകേസില്‍ പിതാവും കാമുകിയും അറസ്റ്റില്‍. ഇരിങ്ങാലക്കുട പള്ളംവീട്ടില്‍ ബെന്നി, മലപ്പുറം തിരൂര്‍ സ്വദേശിനി വിനിത എന്നിവരാണ് അറസ്റ്റിലായത്.

രണ്ടുമാസം മുമ്പ് 12 കാരിയുടെ മൃതദേഹം കോഴിക്കോട്ട് റെയില്‍വെ ട്രാക്കില്‍ കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് ഇരിങ്ങാലക്കുട സി ഐയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനൊടുവിലാണ് പെണ്‍കുട്ടിയുടെ പിതാവും കാമുകിയും അറസ്റ്റിലായത്. പിതാവിന്റെ അവിഹിതബന്ധത്തെ എതിര്‍ത്തതാണ് കൊലയ്ക്ക് കാരണമെന്ന് കരുതുന്നു.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.