Latest News

കാമുകനൊപ്പം ഒളിച്ചോടിയ നവവധുവിനെ മഹിളാ മന്ദിരത്തിലേക്ക് അയച്ചു

കാഞ്ഞങ്ങാട് : കാമുകനോടൊപ്പം ഒളിച്ചോടിയ ഭര്‍തൃമതിയെ പോലീസ് കോടതിയില്‍ ഹാജരാക്കി. പുല്ലൂര്‍ പെരളത്തിനടുത്ത് തട്ടുമ്മലിലെ ഗള്‍ഫുകാരന്റെ ഭാര്യയും കാസര്‍കോട് സീതാംഗോളി ഉദയഗിരി സ്വദേശിനിയുമായ നമിതയെയാണ് (19) ചൊവ്വാഴ്ച വൈകുന്നേരം അമ്പലത്തറ പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കിയത്.
നമിതയേയും കാമുകനായ സീതാംഗോളി നായിപ്പാടിയിലെ പ്രശാന്ത് എന്ന ഉണ്ണിയെയും (25) കഴിഞ്ഞ ദിവസം കണ്ണൂരിലെ ലോഡ്ജില്‍ വെച്ച് അമ്പലത്തറ എസ് ഐ ജോര്‍ജ് കുട്ടിയുടെ നേതൃത്വത്തില്‍ ഷാഡോ പോലീസ് പിടികൂടുകയായിരുന്നു. നമിതയെ അമ്പലത്തറ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് മൊഴിരേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുകയാണുണ്ടായത്.
പ്രശാന്തിനെതിരെ കുമ്പള പോലീസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ ഉള്ളതിനാല്‍ യുവാവിനെ അമ്പലത്തറ പോലീസ് കുമ്പള പോലീസിന് കൈമാറി. ക്രമസമാധാന ലംഘനത്തിലേര്‍പ്പെട്ടതിനാണ് പ്രശാന്തിനെതിരെ കുമ്പള പോലീസ് നല്ലനടപ്പ് ജാമ്യത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പ്രശാന്തിനെതിരെ നല്ല നടപ്പ് ജാമ്യത്തിന് കുമ്പള പോലീസ് കാഞ്ഞങ്ങാട് ആര്‍ ഡി ഒ ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് പ്രകാരം പ്രശാന്ത് ആര്‍ ഡി ഒ മുമ്പാകെ ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്ന് പ്രശാന്തിനെതിരെ ആര്‍ ഡി ഒ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
ചൊവ്വാഴ്ച പ്രശാന്തിനെ ആര്‍ ഡി ഒ ക്ക് മുന്നില്‍ ഹാജരാക്കുകയും ജാമ്യത്തില്‍ വിടുകയും ചെയ്തു. ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മദ്യപിച്ച് ബഹളം വെച്ച കേസില്‍ ഹാജരാകാതിരുന്നതിന് പ്രശാന്തിനെതിരെ കാസര്‍കോട് കോടതിയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ കേസിലും പ്രശാന്തിനെ കോടതിയില്‍ ഹാജരാക്കുകയും പിഴയടച്ച ശേഷം ജാമ്യത്തിലിറങ്ങുകയും ചെയ്തു.
കോടതിയില്‍ ഹാജരാക്കപ്പെട്ട നമിത തനിക്ക് പ്രശാന്തിനോടൊപ്പം തന്നെ പോകാനാണ് താത്പര്യമെന്നാണ് അറിയിച്ചത്.
എന്നാല്‍ മൂന്ന് കേസുകളില്‍ പ്രതിയായതിനാല്‍ പ്രശാന്തിന് ഹൊസ്ദുര്‍ഗ് കോടതിയില്‍ എത്താന്‍ സാധിച്ചില്ല. തനിക്ക് വീട്ടുകാരോടൊപ്പം പോകാന്‍ താത്പര്യമില്ലെന്നും ബന്ധുക്കളില്‍ ചിലര്‍ തനിക്ക് ഭീഷണിയുയര്‍ത്തുണ്ടെന്നും നമിത കോടതിയില്‍ മൊഴി നല്‍കി. ഇതേ തുടര്‍ന്ന് നമിതയെ പരവനടുക്കത്തെ മഹിളാ മന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.



Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.