Latest News

എന്‍ഡോസള്‍ഫാന്‍ സമരപ്പന്തലില്‍ ഫോട്ടോഗ്രാഫറായി കുഞ്ചാക്കോ ബോബന്‍

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ കെടുതി വിഷയമായ "വലിയ ചിറകുള്ള പക്ഷികള്‍' സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം കാസര്‍കോട്ട് തുടങ്ങി. ഡോ. ബിജു സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍ നായകനായ സിനിമ കഴിഞ്ഞ ദിവസം കാസര്‍കോട്ട് പുലിക്കുന്നിലാണ് ചിത്രീകരിച്ചത്. 

വെള്ളിയാഴ്ച ബെള്ളൂരില്‍ ചിത്രീകരണം തുടരും.കുഞ്ചാക്കോ ബോബന്‍, പ്രകാശ് ബാരെ എന്നിവര്‍ക്കൊപ്പം എന്‍ഡോള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രവര്‍ത്തകരും ചിത്രീകരണത്തില്‍ അണിനിരന്നു. 

കലക്ടറേറ്റിന് മുന്നില്‍ ഇരകളുടെ സമരത്തിനിടെ, കാസര്‍കോടെത്തിയ മുഖ്യമന്ത്രി തിരിഞ്ഞു നോക്കാതെ കാറില്‍ സ്ഥലംവിട്ട സംഭവമാണ് വ്യാഴാഴ്ച ചിത്രീകരിച്ചത്. പുലിക്കുന്നിലാണ് കലക്ടറേറ്റ് പരിസരമായി സെറ്റിട്ടത്. അന്നത്തെ പ്രക്ഷോഭകരില്‍ ഭൂരിഭാഗംപേരും സിനിമയിലും വേഷമിട്ടു. സമരരംഗങ്ങള്‍ പകര്‍ത്തുന്ന പത്ര ഫോട്ടോഗ്രാഫറായാണ് കുഞ്ചാക്കോ ബോബന്‍ സിനിമയില്‍.

മൂന്നുദിവസം നീളുന്ന രണ്ടാം ഷെഡ്യൂള്‍ ബെള്ളൂരില്‍ വെള്ളിയാഴ്ച തീരും. ഡിസംബറില്‍ ജനീവയിലാണ് സിനിമയുടെ അടുത്ത ഘട്ടം. ജനീവ കണ്‍വന്‍ഷന്‍ അതേപടി സിനിമയില്‍ ചിത്രീകരിക്കും. ജനുവരിയില്‍ വീണ്ടും സിനിമാസംഘം കാസര്‍കോടെത്തും. അന്ന് പത്തുദിവസം ചിത്രീകരണം തുടരുമെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എല്‍ദോ സെല്‍വരാജും ഫിനാന്‍സ് കണ്‍ട്രോളര്‍ അനില്‍ ആമ്പല്ലൂരും പറഞ്ഞു.ദേശീയ പുരസ്കാര ജേതാവും കാസര്‍കോട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസറുമാണ് സംവിധായകന്‍ ബിജു. ഇപ്പോള്‍ അവധിയിലുള്ള ഡോ. ബിജു, ചിത്രീകരണം നടക്കാത്തപ്പോള്‍ ഡിഎംഒ ചുമതലയില്‍ കാഞ്ഞങ്ങാട്ടെ ഓഫീസിലാണ്. 


Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
(കടപ്പാട്: ദേശാഭിമാനി)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.