കാഞ്ഞങ്ങാട്: ചെറുവത്തൂരിലെ മദര്‍തെരേസ ചാരിറ്റബിള്‍ ട്രസ്റ്റിലെ ജീവനക്കാരിയായിരുന്ന ഒളവറ മാവിലങ്ങാട്ടെ രജനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചു മൂടിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നീലേശ്വരം കണിച്ചിറയിലെ സതീശന്‍ പ്രതിയായ ആശുപത്രി അക്രമക്കേസിന്റെ വിചാരണ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ആരംഭിച്ചു.
2010ല്‍ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയാണ് കോടതിയില്‍ ആരംഭിച്ചത്. സതീശന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയില്‍ അതിക്രമിച്ച് കയറി ഡോക്ടര്‍മാരെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും ആശുപത്രിയുടെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തുവെന്നാണ് കേസ്.
ഈ സംഭവത്തില്‍ സതീശനും മറ്റു ചിലര്‍ക്കുമെതിരെ നീലേശ്വരം പോലീസ് കേസെടുത്തിരുന്നു.
രജനിവധവുമായി ബന്ധപ്പെട്ട് സതീശന്‍ പോലീസിന്റെ പിടിയിലായതോടെയാണ് ആശുപത്രി അക്രമം ഉള്‍പ്പെടെ മൂന്നോളം കേസുകളില്‍ സതീശന്‍ പ്രതിയാണെന്ന വിവരം പുറത്തു വന്നത്.
രജനിവധവുമായി ബന്ധപ്പെട്ട് സതീശന്‍ പോലീസിന്റെ പിടിയിലായതോടെയാണ് ആശുപത്രി അക്രമം ഉള്‍പ്പെടെ മൂന്നോളം കേസുകളില്‍ സതീശന്‍ പ്രതിയാണെന്ന വിവരം പുറത്തു വന്നത്.
2004ല്‍ തായന്നൂര്‍ സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം ചെയ്ത് ഒളവറയിലെ വീട്ടിലേക്ക് കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച കേസിലും സതീശന്‍ പ്രതിയാണ്.
ഈ കേസിന്റെ വിചാരണ ഹൊസ്ദുര്‍ഗ് കോടതിയില്‍ നടന്നുവെങ്കിലും കുറ്റംതെളിയിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ പ്രതിയെ വെറുതെ വിടുകയായിരുന്നു.
ഈ കേസിന്റെ വിചാരണ ഹൊസ്ദുര്‍ഗ് കോടതിയില്‍ നടന്നുവെങ്കിലും കുറ്റംതെളിയിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ പ്രതിയെ വെറുതെ വിടുകയായിരുന്നു.
ആശുപത്രി അക്രമക്കേസില്‍ വിചാരണ നടപടി ക്രമങ്ങള്‍ നടന്നുവരുന്ന സാഹചര്യത്തില്‍ തോയമ്മലിലെ ജയിലില്‍ കഴിയുന്ന സതീശനെ പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം കോടതിയില്‍ ഹാജരാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടു വരികയാണ്. രജനി വധക്കേസില്‍ നീലേശ്വരം സിഐ യു പ്രേമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം തുടരുകയാണ്.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment