കാസര്‍കോട് : വര്‍ദ്ധിച്ചുവരുന്ന മൂല്യച്യുതിക്കെതിരെ ബോധവല്‍ക്കരണവുമായി മഹല്ലുകള്‍ ഉണരുക, മൗലികതയിലേക്ക് മടങ്ങുക എന്ന പ്രമേയവുമായി എസ് എം എഫ് ജില്ലാസമ്മേളനം ഡിസംബര്‍ 25,26 തീയ്യതികളില്‍ ചെര്‍ക്കളയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടന സമ്മേളനം, സെമിനാറുകള്‍, എക്‌സിക്യൂട്ടീവ് ക്യാമ്പ്, പൊതു സമ്മേളനം തുടങ്ങിയവ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കും.
ഡിസംബര്‍ 19 ന് പതാകദിനം ആചരിക്കും. സമ്മേളനത്തിന്റെ ഭാഗമായി മണ്ഡലം എസ് എം എഫ് കമ്മിറ്റികള്‍ വാഹന പ്രചരണ ജാഥ, മഹല്ല് പര്യടനം, മഹല്ല് സര്‍വ്വേ, മണ്ഡലം കണ്‍വെന്‍ഷനുകള്‍, പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ എന്നിവ സംഘടിപ്പിക്കും.
25 ന് രാവിലെ ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല പതാക ഉയര്‍ത്തും. സംസ്ഥാന വൈസ് പ്രസിഡണ്ട് ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിക്കും. ഖത്തര്‍ ഇബ്രാഹിംഹാജി, സയ്യിദ് കെ എസ് അലി തങ്ങള്‍ കുമ്പോല്‍, ടി കെ പൂക്കോയ തങ്ങള്‍, ഇ കെ മഹ്മൂദ് മുസ്ല്യാര്‍, ഖാസി പി കെ അബ്ദുല്‍ഖാദര്‍ മുസ്ല്യാര്‍ പൈവളിഗെ, ത്വാഖ അഹമ്മദ് മുസ്ല്യാര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, യു എം അബ്ദുല്‍റഹ്മാന്‍ മുസ്ല്യാര്‍, എസ് വി മുഹമ്മദലി മാസ്റ്റര്‍,
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, എം സി ഖമറുദ്ദിന്‍, ഗോള്‍ഡന്‍ അബ്ദുല്‍ഖാദര്‍ ഹാജി, എ അബ്ദുല്‍റഹ്മാന്‍, ടി ഇ അബ്ദല്ല, യഹിയ തളങ്കര തുടങ്ങിയവര്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, കെ കെ അബ്ദുല്ലഹാജി, ഇബ്രാഹിം മുണ്ട്യത്തടുക്ക സംബന്ധിച്ചു.

Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment