Latest News

നവവധു ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃ വീട്ടിനടുത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍



കാഞ്ഞങ്ങാട്: നവവധുവിനെ ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീട്ടിനടുത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറപ്പള്ളിയിലെ ജാസിറിന്റെ ഭാര്യയും ആദൂര്‍ കാട്ടിപ്പാറയിലെ ഹമീദ്‌ഖൈറുന്നിസ ദമ്പതികളുടെ മകളുമായ ഷഫീദയെയാണ് (19) ഭര്‍തൃവീടിന് സമീപത്തെ അയല്‍വാസിയുടെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ജൂണ്‍ 8 നാണ് ആദൂരിലെ ഹമീദിന്റെയും ഹൈറുന്നീസയുടെയും മകളായ സഫീദയും ജാസിറും തമ്മിലുള്ള വിവാഹം നടന്നത്. വെളളിയാഴ്ച രാവിലെ പതിവുപോലെ ഉണര്‍ന്നെണീറ്റ സഫീദ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യാനുള്ള സാധനങ്ങളൊക്കെ തരംതിരിച്ച് മാറ്റിവെക്കുകയും മേശപ്പുറത്ത് ഭര്‍ത്താവിന്റെ ബ്രഷും പേസ്റ്റും എടുത്തു വെക്കുകയും ചെയ്തിരുന്നു. 

രാവിലെ വീട്ടിലെ മറ്റുള്ളവര്‍ ഉണര്‍ന്നെണീറ്റപ്പോള്‍ സഫീദയെ വീട്ടില്‍ കാണാനില്ലായിരുന്നു. വീട്ടുകാര്‍ പരിസരത്തെ വീടുകളിലും ബന്ധുവീടുകളിലും അന്വേഷണം നടത്തിയെങ്കിലും സഫീദയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. ഇതിനിടെയിലാണ് അയല്‍വാസിയായ ശംസുദ്ദീന്റെ വീട്ടു പറമ്പിലെ ആള്‍മറയുള്ള കിണറിന് പുറത്ത് സഫീദയുടെ ചെരുപ്പ് കാണപ്പെട്ടത്. 

കിണര്‍ മൂടിയ വല കീറിയനിലയിലായിരുന്നു. തുടര്‍ന്ന് സംശയം തോന്നിയ പാറപ്പള്ളിയിലെ ഹമീദ്, തായര്‍ എന്നിവര്‍ കിണറിലിറങ്ങി തിരച്ചില്‍ നടത്തിയപ്പോഴാണ് വെള്ളത്തില്‍ സഫീദയെ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. പിന്നീട് കാഞ്ഞങ്ങാട്ട് നിന്ന് അഗ്നിശമന സേനയും പോലീസ് സേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. 

ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം വിദഗ്ധ പോസ്റ്റ് മോര്‍ട്ടത്തിനു വേണ്ടി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയി.സഹോദരങ്ങള്‍: സാഹിദ്, വാജിദ്.




Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.