ജിദ്ദ: വ്യാജ തസ്രീഹുമായി ഹജ്ജ് നിര്‍വഹിക്കാന്‍ പുറപ്പെട്ട മലയാളി തീര്‍ഥാടകര്‍ ജിദ്ദ-മക്ക റോഡിലെ ചെക്പോസ്റ്റില്‍ പരിശോധനക്കിടെ പൊലീസ് പിടിയിലായി.
Keywords: Gulf, Hajj News 2014, Saudi Arabia, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ജിദ്ദ കേന്ദ്രീകരിച്ച് രണ്ട് മലയാളികള്‍ നടത്തുന്ന ഹജ്ജ് സംഘത്തിന് കീഴില്‍ പുറപ്പെട്ട ആറ് മലയാളികളാണ് സുരക്ഷാ സേനയുടെ പിടിയിലായത്. ഈ സംഘത്തിന് കീഴില്‍തന്നെ ഹജ്ജിന് പോയ നൂറോളം പേര്‍ പോലീസ് പിടിയിലായിരുന്നുവെങ്കിലും പലരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചയക്കുകയായിരുന്നു.
നിയമ പരമായ അനുമതി പത്രമുണ്ടെന്ന് (തസ്രീഹ്) ധരിപ്പിച്ച് 4500 റിയാല്‍ വീതം ഓരോ തീര്‍ഥാടകനില്‍നിന്നും ഇവര്‍ വാങ്ങിയിരുന്നു. പിടിക്കപ്പെട്ടവരെല്ലാം യഥാര്‍ഥ അനുമതി പത്രമാണ് നല്‍കിയതെന്ന് തെറ്റിദ്ധരിച്ച് ഹജ്ജിന് പുറപ്പെട്ടവരാണ്. തട്ടിപ്പ് നടത്തിയ സംഘം തന്ത്രപരമായി രക്ഷപ്പെട്ടതായി വഞ്ചനക്കിരയായവര്‍ പരാതിപ്പെട്ടു.


No comments:
Post a Comment