Latest News

മാനന്തവാടിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പരിക്കേററ കുണിയ സ്വദേശി മരിച്ചു

പെരിയ: മാനന്തവാടിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേററ കുണിയ സ്വദേശി മരിച്ചു. കുണിയയിലെ ബേക്കല്‍ അബ്ദുര്‍ റഹ് മാന്റെ മകന്‍ ഷാഫി (46) യാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.


ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. ഒപ്പം താമസിക്കുന്ന കൂത്തുപറമ്പിലെ സുനില്‍ ചന്ദ്രനും (55) അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇദ്ദേഹം തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെ മരണപ്പെട്ടിരുന്നു. 

ഇവര്‍ താമസിക്കുന്ന വാടക മുറിയില്‍ ഭക്ഷണം പാകം ചെയ്ത് കൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നാണ് സ്റ്റൗ പൊട്ടിത്തെറിച്ചത്.
പടന്നക്കാട് സ്വദേശിനി ആയിഷയാണ് ഭാര്യ. മക്കള്‍: സിയാദ്, ഇല്ല്യാസ്, നാദിറ.


Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.