കാസര്‍കോട്: വാട്ടര്‍ അതോറിറ്റി അധികൃതര്‍ കിളച്ചുകീറി തകര്‍ത്ത റോഡ് കാത്തിരിപ്പിനൊടുവില്‍ നാട്ടുകാര്‍ നന്നാക്കി. ബാവിക്കരയില്‍ പുതുതായി സ്ഥാപിക്കുന്ന കുടിവെള്ള പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കുന്നതിനുവേണ്ടി മാസങ്ങള്‍ക്കു മുമ്പ് റോഡ് മുഴുവന്‍ കുഴിയെടുത്തിരുന്നു.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഈ റോഡ് ഉടന്‍ നന്നാക്കുമെന്നായിരുന്നു റോഡിന്റെ ടാര്‍ ഇളക്കുന്ന സമയത്ത് കരാറുകാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ മാസം പലതുകഴിഞ്ഞിട്ടും റോഡ് നന്നാക്കിയില്ല. ഇതോടെ ബാവിക്കരയിലേക്കും ബേവിഞ്ച വഴി കാഞ്ഞങ്ങാട്ടേക്കും പോകുന്ന നിരവധി യാത്രക്കാര്‍ക്കാണ് റോഡ് ദുരിതം സമ്മാനിച്ചത്.
നിരവധി തവണ പരാതിപ്പെട്ടിട്ടും കരാറുകാര്‍ തിരിഞ്ഞുനോക്കാത്ത സാഹചര്യത്തിലാണ് ഒടുവില്‍ നാട്ടുകാര്‍ തന്നെ റോഡ് നന്നാക്കുവാന്‍ രംഗത്തിറങ്ങിയത്.
ഖാദര്‍ കുന്നില്‍, എ.കെ.മൊയ്തീന്‍, സിദ്ദീഖ് കുണിയേരി, റിയാസ്, ഇംതിയാസ്, ഫാറൂഖ് നേതൃത്വം നല്‍കി.
ഖാദര്‍ കുന്നില്‍, എ.കെ.മൊയ്തീന്‍, സിദ്ദീഖ് കുണിയേരി, റിയാസ്, ഇംതിയാസ്, ഫാറൂഖ് നേതൃത്വം നല്‍കി.


No comments:
Post a Comment