Latest News

ബേക്കല്‍ ഉപജില്ല കായികമേളയ്ക്ക് വ്യാഴാഴ്ച തുടക്കം

ഉദുമ : 30, 31, നവംബര്‍ ഒന്ന് തീയതികളില്‍ ഉദുമ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ബേക്കല്‍ ഉപജില്ല സ്‌കൂള്‍ കായികമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

65ഓളം സ്‌കൂളുകളില്‍ നിന്നായി മൂവായിരത്തോളം കുട്ടികള്‍ പങ്കെടുക്കും. മേളയുടെ മുന്നോടിയായുള്ള ദീപശിഖ പ്രയാണം കല്യോട്ട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ആരംഭിച്ചു വിവിധ സ്‌കൂളുകള്‍ 18 കേന്ദ്രങ്ങളിലായി നല്‍കിയ സ്വീകരണം ഏറ്റുവാങ്ങി ഉദുമ ഗവ. എ.എല്‍.പി സ്‌കൂളില്‍ സമാപിച്ചു.
വ്യാഴാഴ്ച രാവിലെ പ്രമുഖ കായിക താരങ്ങളുടെ അകമ്പടിയോടെ പ്രയാണമാരംഭിച്ച് ഉപജില്ല കായിക മോള നടക്കുന്ന ഉദുമ ഗവ.ഹയര്‍സെക്കന്‍ണ്ടറി സ്‌കൂളള്‍ ഗ്രൗണ്ടില്‍ പ്രവേശിച്ച് രാവിലെ 9 മണിക്ക് കായിക മേളയ്ക്ക് തിരികൊളുത്തും.
രാവിലെ 10 മണിക്ക് കെ.കുഞ്ഞിരാമന്‍ എംഎല്‍എ (ഉദുമ) മേള ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കെ.കസ്തൂരി അധ്യക്ഷതവഹിക്കും. സമാപനസമ്മേളനം ഒന്നിനു വൈകുന്നേരം നാലിനു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും. പിടിഎ പ്രസിഡന്റ് എ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

വാര്‍ത്താസമ്മേളനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.പ്രഭാകരന്‍, മുഖ്യാധ്യാപകന്‍ എ.ഹംസ, പിടിഎ വൈസ് പ്രസിഡന്റ് എന്‍.ബി.അബ്ദുള്‍കരീം, കെ.വി.ശ്രീധരന്‍, വി.വി.രാജീവന്‍ എന്നിവര്‍ പങ്കെടുത്തു.


Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.