പാണത്തൂര്‍ : പാണത്തൂരിനടുത്ത നാപ്പോക്ക് സെല്‍വാര്‍ പാലസ് എന്ന പേരിലറിയപ്പെടുന്ന കക്കപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ബെട്ടഗേരി സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ മകന്‍ മംഗലാപുരത്തെ കോളേജിലെ ബി ബി എം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ ഷാഹിദ് (19), മുഹമ്മദ് കുഞ്ഞി യുടെ സഹോദരന്‍ അബ്ദുള്ളയുടെ മകന്‍ ബംഗ്ലൂരില്‍ റെഡിമെയ്ഡ് സ്ഥാപനം നടത്തുന്ന റഹീം (19), ഇവരുടെ അയല്‍വാസി കുഞ്ഞബ്ദുള്ളയുടെ മകന്‍ ബാഗമണ്ഡലം വെങ്കിട്രമണ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി മുസമ്മിര്‍ (20) എന്നിവരാണ് കക്കപ്പുഴയില്‍ മുങ്ങിമരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് അടുത്ത സുഹൃത്തുക്കളായ മൂന്ന് പേരും വീട്ടില്‍ നിന്നിറങ്ങിയത്. നാപ്പോക്ക് കക്കപ്പുഴയില്‍ കുളിക്കാനിറങ്ങിയ ഇവര്‍ പൊടുന്നനെ ചുഴിയില്‍ പെടുകയായിരുന്നു.
ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ ഷാഹിദിന്റെയും റഹീമിന്റെയും മൃതദേഹം തിങ്കളാഴ്ച രാത്രി വളരെ വൈകി കണ്ടെത്തി.
ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ ഷാഹിദിന്റെയും റഹീമിന്റെയും മൃതദേഹം തിങ്കളാഴ്ച രാത്രി വളരെ വൈകി കണ്ടെത്തി.
മുസമ്മിറിന്റെ മൃതദേഹം അര്‍ദ്ധരാത്രി തിരച്ചിലിനൊടുവില്‍ കണ്ടുകിട്ടിയത്. ഷാഹിദിന്റെയും റഹീമിന്റെയും മൃതദേഹങ്ങള്‍ രാത്രി തന്നെ ബെട്ടഗിരി ജമാഅത്ത് പരിസരത്ത് ഖബറടക്കി. മുസമ്മിറിന്റെ മയ്യത്ത് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഖബറടക്കി.


No comments:
Post a Comment