നീലേശ്വരം : സഹോദരിയുടെ വിവാഹത്തിന് ഒരാഴ്ച മുമ്പ് സഹോദരന്‍ ആത്മഹത്യ ചെയ്തു. കാര്യങ്കോട് പീടിയക്കാല്‍ കുമാരന്‍-കാര്‍ത്യായനി ദമ്പതികളുടെ മകന്‍ വിജേഷിനെയാണ്(25) തിങ്കളാഴ്ച വൈകുന്നേരം വീടിനു സമീപത്തെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
വിജേഷിനെ കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തി വരികയായിരുന്നു. ആള്‍ത്താമസമില്ലാത്ത വീടിന് സമീപത്ത് വിജേഷിന്റെ ബൈക്ക് നിര്‍ത്തിയിട്ടതു കണ്ട പിതാവ് ഈ വീട്ടിനകത്ത് കയറിയപ്പോഴാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അടുത്ത ഞായറാഴ്ച വിജേഷിന്റെ സഹോദരി വിജിനയുടെ വിവാഹം നടക്കാനിരിക്കയാണ് യുവാവിന്റെ ആത്മഹത്യ.
യുവാവ് ആത്മഹത്യ ചെയ്യാനിടയായ കാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
വിജേഷിന്റെ ആകസ് മിക ദുരന്തം കുടുംബത്തെ യും നാട്ടുകാരെയും ഒരുപോ ലെ കണ്ണീരിലാഴ്ത്തിയിട്ടുണ്ട്. കുടുംബത്തിന്റെ ഏകപ്രതീക്ഷയായിരുന്നു മരണപ്പെട്ട വിജേഷ്. ആത്മഹത്യ ചെ യ്യാന്‍ തക്ക യാതൊരു മാനസിക പ്രയാസവും യുവാവിനുണ്ടായിരുന്നില്ലെന്നും ബ ന്ധുക്കള്‍ പറയുന്നു.


No comments:
Post a Comment