Latest News

സൗത്ത് ഇന്ത്യന്‍ പുരുഷ വനിത ടെന്നികൊയ്‌ററ് ചാമ്പ്യന്‍ ഷിപ്പിന് പാലക്കുന്ന് ഒരുങ്ങുന്നു

ഉദുമ: ഒക്‌ടോബര്‍ 10 മുതല്‍ 12 വരെ പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് സ്‌കൂളില്‍ നടക്കുന്ന 18ാമത് സൗത്ത് ഇന്ത്യന്‍ പുരുഷ വനിത ടെന്നികൊയ്‌ററ് ചാമ്പ്യന്‍ ഷിപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു.
ഗ്രീന്‍വുഡ്‌സ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കരുണ ഇന്‍ഫ്രാ പോപ്പര്‍ട്ടീസ് ചെയര്‍മാന്‍ വി. കരുണാകരന്‍ മംഗലാപുരം സിനിമാ നിര്‍മ്മാതാവ് വിജയകുമാര്‍ പാലക്കുന്ന് നല്‍കിയാണ് പ്രകാശനം ചെയ്തത്.

സംഘാടക സമിതി ചെയര്‍മാന്‍ എം രാമചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
കേരള ടെന്നികൊയ്‌ററ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ആര്‍. അമര്‍നാഥ് മുഖ്യാതിഥി ആയിരുന്നു. ഫാറൂഖ് കാസ്മി സ്വാഗതവും, പളളം നാരായണന്‍ നന്ദിയും പറഞ്ഞു.
സുരേഷ് കുമാര്‍ കുതിരക്കോടാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്.
കേരളം, കര്‍ണ്ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 200ല്‍ പരം കായിക താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും.
ഒക്‌ടോബര്‍ 10 ന് വൈകുന്നേരം 3 മണിക്ക് പി.കരുണാകരന്‍ എം.പി മത്സരം ഉദ്ഘാടനം ചെയ്യും. 
12 ന് ഞായറാഴ്ച 11 മണിക്ക് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വിജയികള്‍ക്കും സമ്മനങ്ങള്‍ വിതരണം ചെയ്യും.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.