ബേക്കല്‍: സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ട് പ്രതികള്‍ രണ്ട് വര്‍ഷത്തിന് ശേഷം കോടതിയില്‍ കീഴടങ്ങി.
സിപിഎം തച്ചങ്ങാട് ലോക്കല്‍ സെക്രട്ടറി കരുണാകരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളും പനയാല്‍ സ്വദേശികളുമായ എം ഹൈദര്‍ (28), അബ്ദുള്‍ ഖാദര്‍ (26) എന്നിവരാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കീഴടങ്ങിയത്.
2012ല്‍ ലോക്കല്‍ സെക്രട്ടറി കരുണാകരനെ മാരകായുധങ്ങളുമായി ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ എട്ടുപേര്‍ക്കെതിരെ വധശ്രമത്തിന് ബേക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഈ കേസിലെ ആറ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി റിമാന്‍ഡ് ചെയ്ത ഇവര്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു.
പോലീസ് അന്വേഷണത്തെ തുടര്‍ന്ന് ഗള്‍ഫിലേക്ക് കടന്ന ഹൈദറും, അബ്ദുള്‍ ഖാദറും ഈയിടെ നാട്ടില്‍ തിരിച്ചെത്തുകയും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുകയും ചെയ്തു.
ജാമ്യം അനുവദിച്ച ഹൈക്കോടതി ഹൊസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങാന്‍ ഇരുവര്‍ക്കും നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ജാമ്യം അനുവദിച്ച ഹൈക്കോടതി ഹൊസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങാന്‍ ഇരുവര്‍ക്കും നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
വ്യാഴാഴ്ച വൈകുന്നരം കോടതിയില്‍ ഹാജരായ ഇവര്‍ക്ക് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും മൂന്നുമാസക്കാലം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നാണ് വ്യവസ്ഥ.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment