കാഞ്ഞങ്ങാട്: വാഹനാപകടവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുക്കാതിരുന്നതിനെ തുടര്‍ന്ന് കാര്‍ഡ്രൈവര്‍ക്കെതിരെ കോടതിയില്‍ ഹരജി. കാസര്‍കോട് ഏരിയാലിലെ അബ്ദുല്ല കുഞ്ഞിയാണ് (64) ഉദുമ അരമങ്ങാനത്തെ ബദറുദ്ദിനെതിരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയില്‍ ഹരജി നല്‍കിയത്.
2014 ഫെബ്രുവരി 6ന് രാത്രി 8.30 മണിയോടെയാണ് സംഭവം. അബ്ദുല്ല കുഞ്ഞിയും മകന്‍ എ ഫാറൂക്കും സഞ്ചരിക്കുകയായിരുന്ന ബൈക്ക് മാങ്ങാട്- അരമങ്ങാനം റോഡിലെത്തിയപ്പോള്‍ ബദറുദ്ദീന്‍ ഓടിച്ചുവരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഫാറൂക്കിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് അബ്ദുല്ല കുഞ്ഞി പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തിരുന്നില്ല. തുടര്‍ന്നാണ് മുഹമ്മദ് കുഞ്ഞി കോടതിയില്‍ ഹരജി നല്‍കിയത്.
Keywords: Kasaragod, Udma, Aramanganam, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment