Latest News

സിപിഎം: നീലേശ്വരത്ത് ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്ക് തോല്‍വി

നീലേശ്വരം: മടിക്കൈ ലോക്കല്‍ പരിധിയില്‍പ്പെട്ട തെക്കന്‍ ബങ്കളത്ത് സി പി എം ബ്രാഞ്ച് കമ്മിറ്റിയില്‍ ഔദ്യോഗിക പക്ഷം നിര്‍ദ്ദേശിച്ച സെക്രട്ടറി സ്ഥാനാര്‍ത്ഥിക്ക് തോല്‍വി. വി എസ് പക്ഷത്തിന് സ്വാധീനമുണ്ടെന്ന് കരുതപ്പെടുന്ന ഈ മേഖലയില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥി സെക്രട്ടറി സ്ഥാനത്ത് പരാജയപ്പെട്ടത് ഔദ്യോഗിക നേതൃത്വത്തിന് കനത്ത ആഘാതമായിട്ടുണ്ട്.

നിലവില്‍ സെക്രട്ടറിയായ ബി നാരായണനെയാണ് വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് ഔദ്യോഗിക വിഭാഗം നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇതിനെതിരെ ഇതേ ബ്രാഞ്ചിലെ അംഗം അനില്‍ ബങ്കളത്തിന്റെ പേര് മറ്റുചിലര്‍ നിര്‍ദ്ദേശിച്ചു. രണ്ടുപേരും ഉറച്ച് നിന്നതിനെ തുടര്‍ന്ന് വോട്ടെടുപ്പ് നടത്തേണ്ടി വന്നു.
രണ്ടുവോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അനില്‍ ബങ്കളം, ബി നാരായണനെ പരാജയപ്പെടുത്തിയത്. വി എസ് അച്ചുതാനന്ദന്റെ പിറന്നാള്‍ ആഘോഷ മധുരത്തിനിടയിലാണ് ഔദ്യോഗിക വിഭാഗത്തിന് തിരിച്ചടിയുണ്ടായത്. കഴിഞ്ഞ ദിവസം വി എസിന്റെ പിറന്നാള്‍ ദിനത്തില്‍ സി ഐ ടി യു പ്രവര്‍ത്തകര്‍ നീലേശ്വരത്തെ വി എസ് ഓട്ടോസ്റ്റാന്റില്‍ മധുര പലഹാര വിതരണം നടത്തിയിരുന്നു.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.