കാഞ്ഞങ്ങാട്: വാട്സ് അപ്പിലെ ചാറ്റിങ്ങിനെ തുടര്‍ന്ന് കാമുകനോടൊപ്പം ഒളിച്ചോടുകയും പിന്നീട് നാട്ടില്‍ തിരിച്ചെത്തുകയും ചെയ്ത പെണ്‍കുട്ടിയെ പോലീസ് കോടതിയില്‍ ഹാജരാക്കി.
ചന്തേര പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന യൂസഫിന്റെ മകള്‍ സി എം തസ്ലീമയെയാണ് (18) പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കിയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ചന്തേര പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന യൂസഫിന്റെ മകള്‍ സി എം തസ്ലീമയെയാണ് (18) പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കിയത്.
തസ്ലീമയുടെ കാമുകന് ആന്ധ്രയിലെ ഹൈദരാബാദ് സ്വദേശി ഷുഹൈബിന്റെ പിതാവും കോടതിയില്‍ എത്തിയിരുന്നു.
സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ ഷുഹൈബിനൊപ്പം പോയതെന്നും തുടര്‍ന്നും ഈ യുവാവിനൊപ്പം തന്നെ ജീവിക്കാനാണ് താത്പര്യമെന്നും വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താത്പര്യമില്ലെന്നും തസ്ലീമ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് തസ്ലീമയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു. തസ്ലീമ ഷുഹൈബിന്റെ പിതാവിനോടൊപ്പമാണ് കോടതിയുടെ പടിയിറങ്ങിയത്.
ഒക്ടോബര്‍ 19 ന് ഉച്ചയോടെയാണ് കാക്കടവ് കായത്തോടിലെ കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് തസ്ലീമ സ്വന്തം വീട്ടില്‍ നിന്നിറങ്ങിയത്.
വിവാഹത്തിന് രണ്ട് ദിവസം മുമ്പാണ് വാട്ട്സ് അപ്പ് ചാറ്റിങ്ങിലൂടെ തസ്ലീമ ഷുഹൈബുമായി പ്രണയത്തിലായത്. പിന്നീട് ഷുഹൈബിനോടൊപ്പം തസ്ലീമ ഒളിച്ചോടുകയും ഇരുവരും ആന്ധ്രയിലെ ഹൈദരാബാദില്‍ എത്തുകയുമായിരുന്നു.
നാട്ടില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത കാര്യം അറിഞ്ഞ തസ്ലീമ ഇന്നലെ നീലേശ്വരം സി ഐ ഓഫീസില്‍ ഹാജരാകുകയാണുണ്ടായത്. അതേ സമയം ഷുഹൈബ് ഹൈദരാബാദില്‍ തന്നെ തങ്ങുകയായിരുന്നു. തൃക്കരിപ്പൂര്‍-ചെറുവത്തൂര്‍ ഭാഗങ്ങളില്‍ കൊറിയര്‍ സര്‍വ്വീസില്‍ ഏര്‍പ്പെട്ടിരുന്ന യുവാവാണ് ഷുഹൈബ്.
No comments:
Post a Comment