Latest News

രജനിയെ കൊന്നത് ചെറുവത്തൂരിലെ ഹോം നേഴ്‌സിംഗ് സ്ഥാപനത്തില്‍വെച്ച്

കാഞ്ഞങ്ങാട്: തൃക്കരിപ്പൂര്‍ ഒളവറയിലെ പി രജനി (35) കൊല്ലപ്പെട്ടത് ചെറുവത്തൂരിലെ മദര്‍ തരേസ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഹോം നേഴ്‌സിംഗ് സ്ഥാപനത്തില്‍വെച്ച്. അറസ്റ്റിലായ കാമുകനും സ്ഥാപന നടത്തിപ്പുകാരനുമായ നീലേശ്വരം കൊട്രച്ചാലിലെ സതീശനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തെക്കുറിച്ചുള്ള വിശദീകരണം ലഭിച്ചത്.

സ്ഥാപന നടത്തിപ്പുകാരനായ സതീശനും ജീവനക്കാരിയായ രജനിയും പ്രണയ ബന്ധത്തിലാകുകയും ഒടുവില്‍ രജനിയെ ഒഴിവാക്കാന്‍ നടത്തിയ ശ്രമവുമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
സെപ്തംബര്‍ 12 നാണ് രജനിയെ കാണാതായത്. സതീശനോടൊപ്പം രജനി ഒളിച്ചോടിയെന്ന പ്രചാരണമാണ് നാട്ടില്‍ ഉയര്‍ന്നിരുന്നത്. പിതാവ് കണ്ണന്റെ പരാതിയെ തുടര്‍ന്ന് ചന്തേര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും രജനിയെകുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. കേരളത്തിലെ കോഴിക്കോട്, വടകര ഭാഗങ്ങളിലും കര്‍ണ്ണാടകയിലെ കൊല്ലൂര്‍ മടിക്കേരി ഭാഗങ്ങളിലും പോലീസ് രജനിയെ കണ്ടെത്താന്‍ അന്വേഷണം നടത്തിരുന്നു.



ഇതിനിടെ പോലീസ് മറ്റ് വഴികളിലൂടെ ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തില്‍ രജനിയുടെ തിരോധാനത്തിന് പിന്നില്‍ സതീശനാണെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയെ ചോദ്യം ചെയ്യലിലാണ് രജനിയെ താന്‍ കൊലപ്പെടുത്തിയതാണെന്ന് സതീശന്‍ പോലീസിനോട് സമ്മതിച്ചത്. സതീശനും രജനിയും വര്‍ഷങ്ങളായി പ്രണയത്തിലാണ്. തന്നെ വിവാഹം ചെയ്യണമെന്ന് രജനി സതീശനോട് നിരവധി തവണ സതീശനോട് ആവശ്യപ്പെട്ടുവെങ്കിലും യുവാവ് താല്‍പ്പര്യം കാണിച്ചിരുന്നില്ല.

സെപ്തംബര്‍ 12 ന് പുലര്‍ച്ചെ ചെറുവത്തൂര്‍ മദര്‍ തരേസ ചാരിറ്റബിള്‍ ട്രസ്റ്റില്‍ വെച്ച് വിവാഹകാര്യം സംബന്ധിച്ച് സതീശനും രജനിയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. പ്രകോപിതനായ സതീശന്‍ അടിച്ചതിനെ തുടര്‍ന്ന് വീണ രജനിയെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ഇതിന് ശേഷം പിറ്റേന്ന് രാത്രി സ്വന്തം ഓംനി വാനില്‍ മൃതദേഹം ബെഡ് ഷീറ്റില്‍പൊതിഞ്ഞ് നീലേശ്വരം പടന്നക്കാട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് അടുത്തുള്ള കണിച്ചിറയിലെ മുഹമ്മദ് കുഞ്ഞി എന്നയാളുടെ തെങ്ങിന്‍പറമ്പില്‍ കൊണ്ടുവന്ന് കുഴിച്ചുമൂടിയത്. ഏതാണ്ട് മുട്ടോളം ആഴത്തില്‍മാത്രമാണ് കുഴിയെടുത്തിരുന്നത്.

രജനി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും വിവരം കിട്ടാതിരുന്നതിനാല്‍ പിതാവ് കണ്ണന്‍ സെപ്തംബര്‍ 19 നാണ് ചന്തേര പോലീസില്‍ പരാതി നല്‍കിയത്. 

അറസ്റ്റിലായ പ്രതി സതീശനെ രജനിയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് പോലീസ് തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ കൈയ്യേറ്റത്തിന് മുതിരുകയും ചെരുപ്പ് എറിയുകയും ചെയ്തു. പോലീസ് ഇടപെട്ടാണ് നാട്ടുകാരെ പിന്തിരിപ്പിച്ചത്.

സ്ഥലത്ത് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി വന്‍ ജനാവലിയാണ് തടിച്ച് കൂടിയത്. പെരിയാരം ഇന്‍ക്വസ്റ്റിന് ശേഷം ജഡം പരിയാരം മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജന്‍ എസ് ഗോപാലകൃഷ്ണപ്പിള്ള സ്ഥലത്ത് വെച്ചുതന്നെ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി.

ആരും ശ്രദ്ധിക്കാത്ത നിലയില്‍ പറമ്പിലെ സെപ്റ്റിക് ടാങ്കിനും മതിലിനും ഇടയിലുള്ള സ്ഥലത്താണ് മൃതദേഹം കുഴിച്ചു മൂടിയത്. സതീശന്റെ ഒമിനിവാന്‍ കാഞ്ഞങ്ങാട് ആവിക്കരയില്‍ വെച്ച് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ പങ്കാളികളാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. സതീശന് ഭാര്യയും കുട്ടികളുമുണ്ട്.


Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.