ചെറുവത്തൂര്‍: പിലിക്കോട് പടുവളത്ത് നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് മറിഞ്ഞ് ഡീസല്‍ ടാങ്കിന് തീപിടിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് അപകടമുണ്ടായത്. പയ്യന്നൂര്‍ ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് നിസാര പരിക്കേററു.
ബസ്സിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് മറിയുകയായിരുന്നു. ഇതിനിടെ മരം വീണ് വൈദ്യുതി ലൈനില്‍ നിന്നും തീപൊരിവീണ് തീപ്പിടിക്കുകയായിരുന്നു. തീപ്പിടുത്തത്തില്‍ ഡീസല്‍ ടാങ്ക് പൊട്ടിയത് ജനങ്ങളെ പരിഭ്രാന്തരാക്കി.
വിവരമറിഞ്ഞ് ചന്തേര പോലീസും തൃക്കരിപ്പൂരില്‍നിന്നെത്തിയ അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി. അപകടം കാരണം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു.

Keywords: Kasaragod, Cheruvathur, Accident, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment