Latest News

പ്രഥമ സംസ്ഥാന വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോടിന് ഇരട്ട കിരീടം

കൊല്ലം: കൊല്ലത്ത് നടന്ന പ്രഥമ സംസ്ഥാന വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോടിന് ഇരട്ട കിരീടം. ജൂനിയര്‍ ബോയിസ്- ഗേള്‍സ് വിഭാഗത്തിലാണ് ഒന്നാം സ്ഥാനം നേടിയത്. സബ്ജൂനിയര്‍ ഗേള്‍സില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സബ്ജൂനിയര്‍ ബോയിസില്‍ കോഴിക്കോട് രണ്ടാം സ്ഥാനവും ഗേള്‍സില്‍ ഇടുക്കി രണ്ടാം സ്ഥാനവും നേടി.

സബ്ജൂനിയര്‍ ഗേള്‍സില്‍ ഇടുക്കി ഒന്നാം സ്ഥാനം നേടി. ജൂനിയര്‍ ബോയിസില്‍ ഇടുക്കി ഒന്നാം സ്ഥാനവും എറണാകുളം രണ്ടാം സ്ഥാനവും പങ്കിട്ടു. ജൂനിയര്‍ ബോയിസില്‍ ഷിജോ ടി കാപ്പന്‍ വെള്ളരിക്കുണ്ട്, ഗേള്‍സില്‍ നിയാമൈക്കിള്‍ കല്ലംചിറയാണ് ടീമിനെ നയിച്ചത്.
സബ്ബ് ജൂനിയറില്‍ ഷോണ്‍ജോസഫ് കനകപ്പള്ളിയും റാണിജോസുമാണ് ടീമിനെ നയിച്ചത്.

ബളാല്‍ ഗ്രാമപഞ്ചായത്ത് വെള്ളരിക്കുണ്ട് പൗരസമിതിയും സംയുക്തമായി ജേതാക്കള്‍ക്ക് സ്വീകരണം നല്‍കി. പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം, തഹസില്‍ദാര്‍ അബുജാക്ഷന്‍, ജില്ലാ പഞ്ചായത്തംഗം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഷൈജന്‍ ചാക്കോയാണ് ടീം കോച്ച്.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.