Latest News

പ്രധാനമന്ത്രി അമേരിക്കയില്‍ ഗാന്ധിജിയെ അപമാനിച്ചു - സുധീരന്‍

ആലപ്പുഴ: അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അവിടെ മഹാത്മജിയുടെ പേര് തെറ്റായി ഉച്ചരിച്ച് അദ്ദേഹത്തെ അനാദരിച്ചുവെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്നു പറയേണ്ടതിനു പകരം മോദി പറഞ്ഞത് മോഹന്‍ലാല്‍ എന്നാണ്. പ്രധാനമന്ത്രിക്കു ഗാന്ധിജിയുടെ ശരിയായ പേരു പറയാന്‍ കഴിയാഞ്ഞതു കടുപ്പമായിപ്പോയി - സുധീരന്‍ പറഞ്ഞു.
ആലപ്പുഴ ടൗണ്‍ ഹാളില്‍ ജില്ലയിലെ കോണ്‍ഗ്രസ് ബൂത്തു പ്രസിഡന്റുമാരുടെയും മറ്റു ഭാരവാഹികളുടെയും സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്മേളനം ഉദ്ഘാടനം ചെയ്ത മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയും മോദിയെ രൂക്ഷമായി വിമര്‍ശിച്ചു. ഗുജറാത്ത് ദുരന്തത്തിന്റെ ഭാണ്ഡം മുതുകില്‍ പേറുന്ന പ്രധാനമന്ത്രി മോദി ദേശീയരാഷ്ട്രീയം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. 

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. കൊലക്കേസ് അന്വേഷണം സി.ബി.ഐ.ക്കു വിട്ടതിനു സി.പി.എം. എന്തിനു വിറളി പിടിയ്ക്കണമെന്ന് അദ്ദേഹം ചോദിച്ചു. തങ്ങള്‍ക്കു പങ്കില്ലെന്നു പറയുകയും കേസ് അന്വേഷണത്തെ ഭയക്കുകയമാണ് സി.പി.എം. കൊലപാതകം നടത്തി ഭീതി പരത്താമെന്ന് ആരെങ്കിലും കരുതിയാല്‍ സര്‍ക്കാര്‍ കൈയുംകെട്ടി നോക്കിയിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ.സി. വേണുഗോപാല്‍ എം.പി.യും പ്രസംഗിച്ചു. ഡി.സി.സി. പ്രസിഡന്റ് എ.എ. ഷുക്കൂര്‍ അധ്യക്ഷനായിരുന്നു. ഡി.സി.സി. സെക്രട്ടറി എം.കെ. വിജയന്‍ സ്വാഗതം പറഞ്ഞു.



Keywords: VM Sudeeran, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.