Latest News

ഫോട്ടോഗ്രാഫര്‍മാരുടെ തൊഴില്‍ സംരക്ഷിക്കണം- വി.എസ്.

തിരുവനന്തപുരം: ഫോട്ടോഗ്രാഫര്‍മാരുടെയും വീഡിയോഗ്രാഫര്‍മാരുടെയും തൊഴില്‍ സംരക്ഷണത്തിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഫോട്ടോഗ്രാഫര്‍മാരെ മാറ്റിനിര്‍ത്തി ഇതുമായി ബന്ധമില്ലാത്ത കുത്തകകള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകളുടെ ജോലി നല്‍കിയിരിക്കുകയാണ്. ഈ രംഗത്ത് നില്‍ക്കുന്നവര്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കണം- അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന കാമറാ ഫോക്കസ് സമരപ്രതിജ്ഞ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷനേതാവ് സമരപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ, സംവിധായകന്‍ ശിവന്‍, എ.കെ.പി.എ. സംസ്ഥാന പ്രസിഡന്റ് വിജയന്‍ മാറഞ്ചേരി, ഭാരവാഹികളായ പി.വി. ബാലന്‍, സി. വിജയപ്രകാശന്‍ പിള്ള, ബി. ശ്രീധരന്‍, ബി. ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകളിലെ ഫോട്ടോകള്‍ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും ഈ ജോലി ഫോട്ടോഗ്രാഫര്‍മാരെ ഏല്‍പ്പിക്കണമെന്നുമാണ് പ്രധാന ആവശ്യം. മൊബൈല്‍ഫോണ്‍ ഫോട്ടോയുടെ ദുരുപയോഗം തടയുക, ഛായാഗ്രഹണ അക്കാദമി സ്ഥാപിക്കുക, ഫോട്ടോഗ്രാഫര്‍മാര്‍ക്കും വീഡിയോഗ്രാഫര്‍മാര്‍ക്കും ഇ.എസ്.ഐ. ആനുകൂല്യം നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരപ്രതിജ്ഞ. 14 ജില്ലകളില്‍ നിന്നുമുള്ള നൂറുകണക്കിന് ഫോട്ടോഗ്രാഫര്‍മാര്‍ പങ്കെടുത്തു.



Keywords: VS, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.