കാസര്‍കോട്: ഇന്റര്‍നെറ്റ് നിരക്ക് നിരന്തരം വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് ഒക്‌ടോബര്‍ 31ന് ഇന്റര്‍നെറ്റ് ബഹിഷ്‌ക്കരിക്കാന്‍ ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലെ കൂട്ടായ്മയുടെ ആഹ്വാനം.
Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഫെയ്‌സ് ബുക്കിലും വാട്‌സ്ആപ്പിലും ഇത് സംബന്ധിച്ച പ്രചാരണം സജീവമാണ്. ഇന്റര്‍നെറ്റ് നിരക്കുവര്‍ധന ഫെയ്‌സ് ബുക്ക് വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുന്ന സാഹചര്യത്തിലാണിത്. ഈ മാസം അവസാനം ഒരു ദിനം മുഴുവന്‍ ഇന്റര്‍നെറ്റ് ബഹിഷ്‌കരിച്ച് സമരത്തില്‍ പങ്കുചേരണമെന്ന് നവ മാധ്യമങ്ങള്‍ വഴിയുള്ള പോസ്റ്റുകള്‍ ആഹ്വാനം ചെയ്യുന്നു. ഇന്റര്‍നെറ്റിനോടുള്ള മലയാളിയുടെ അടിമത്തം ചൂഷണം ചെയ്യുന്ന ടെലികോം കമ്പനികളെ നേരിടുകയാണ് ഇതിനു പിന്നിലെ ലക്ഷ്യം.
ബ്രിട്ടനില്‍ ബ്രഡ് വില വര്‍ധനയ്‌ക്കെതിരെ നടന്ന സമരം ഉദാഹരണമായി ചൂണ്ടിക്കാണിച്ചാണ് പോസ്റ്റുകളിലൂടെയുള്ള പ്രചാരണം ശക്തമാക്കിയിരിക്കുന്നത്. മംഗള്‍യാന്‍ വിഷയത്തില്‍ ഇന്ത്യയെ അപഹസിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ന്യൂയോര്‍ക്ക് ടൈംസ് മലയാളികളുടെ സൈബര്‍ യുദ്ധത്തിന് മുന്നില്‍ മാപ്പ് പറഞ്ഞത് നവ മാധ്യമങ്ങളിലെ മലയാളിക്ക് ഇന്റര്‍നെറ്റ് നിരക്ക് വര്‍ദ്ധനക്കെതിരെയുള്ള ബഹിഷ്‌ക്കരണ സമരത്തിന് കൂടുതല്‍ പ്രചോദനമായി. എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍ എന്നീ സേവനദാതാക്കളാണ് മൊബൈല്‍ ഇന്റര്‍നെറ്റ് നിരക്ക് കുത്തനെ കൂട്ടിയിട്ടുള്ളത്. മൊബൈല്‍ ഇന്റര്‍നെറ്റ് വിപണിയുടെ 57ശതമാനവും ഈ മൂന്ന് കമ്പനികളുടെ അധീനതയിലാണ്.
ഐഡിയയും വോഡഫോണും ജൂണ്‍മുതലാണ് നിരക്ക് കൂട്ടിയത്. എയര്‍ടെല്‍ കഴിഞ്ഞമാസവും നിരക്ക് കൂട്ടി. ഒരു ജി.ബി 2ജി ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ നിരക്ക് 155 രൂപയില്‍ നിന്ന് 175 രൂപയാക്കിയാണ് ഉയര്‍ത്തിയത്. ഓഫറുകളും സ്‌കീമുകളും അല്ലാതെയുമുള്ള ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ നിരക്ക് ഇരട്ടിയായി. വോഡഫോണും ഐഡിയയും പത്തു കെ.ബിയുടെ നിരക്ക് രണ്ടുപൈസയില്‍ നിന്ന് നാലുപൈസയാക്കി. പുതുതായി ഒരു റ്റി.ബിക്ക് 4000 രൂപ യാണ് നിരക്ക്. നേരത്തെ 2000 രൂപ മതിയായിരുന്നു. 100 ശതമാനമാണ് നിരക്കുവര്‍ധന. എന്നാല്‍ എയര്‍ടെല്‍ നേരത്തെ ഒരു കെ.ബിക്ക് മൂന്നുപൈസ ഈടാക്കിയിരുന്നതിനാല്‍ നിരക്കുവര്‍ധന 33 ശതമാനത്തില്‍ ഒതുങ്ങി.

പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളെ എസ്.എം.എസ് വഴി കമ്പനികള്‍ നിരക്കുവര്‍ധന അറിയിച്ചു കഴിഞ്ഞു. അതേ സമയം എണ്ണത്തില്‍ കൂടുതലുള്ള പ്രീപെയ്ഡ് ഉപഭോക്താക്കള്‍ റീചാര്‍ജ് ചെയ്യാന്‍ കടയില്‍ എത്തുമ്പോഴോ വെബ്‌സൈറ്റില്‍ നോക്കുമ്പോഴോ മാത്രമാണ് നിരക്ക് വര്‍ധന അറിയുന്നത്.

No comments:
Post a Comment