Latest News

ഏഷ്യാനെറ്റ് പ്ലസ് ഹൂമറസ് ടോക്ക് ഷോയില്‍ സരിതയുടെ സോളാര്‍ നൃത്തം

രാഷ്ട്രീയ കേരളത്തെ ഇളക്കി മറിച്ച സോളാര്‍ കേസിലെ വിവാദ നായിക സരിത എസ് നായര്‍ ചാനലുകളിലെ സെലബ്രിറ്റിയായിരുന്നു. കേസില്‍ ജാമ്യം കിട്ടിയ ശേഷവും ചാനലുകളുമാണ് മികച്ച അടുപ്പം പുലര്‍ത്തി സരിത. സൂര്യാ ടിവിയിലെ ഗുലുമാല്‍ ടീം അടുത്തിടെ സരിതയെ പറ്റിക്കുകയും ചെയ്തിരുന്നു. റുക്‌സാനയും ബിന്ധ്യയും പ്രതിയായ ബ്ലാക്‌മെയില്‍ കേസുമായി ബന്ധപ്പെട്ട ഏഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ചാ പരിപാടിയില്‍ സരിത പങ്കെടുക്കകുയും ഉണ്ടായി.

ഇങ്ങനെ എല്ലാ അര്‍ത്ഥത്തിലും ചാനല്‍ സെലബ്രിറ്റി ആകാന്‍ ഉറച്ചുതന്നെയാണ് സരിതയുടെ നീക്കം. ഇപ്പോഴിതാ ഏഷ്യാനെറ്റ് പ്ലസ് ചാനലിന്റെ ഹൂമറസ് ടോക്ക് ഷോയിലും സരിത താരമായി.
കോമഡി താരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ സരിത നീലസാരിയുടുത്ത് സഹതാരങ്ങള്‍ക്കൊപ്പം നൃത്തം ചെയ്തു. 

കാഞ്ചീരേ... ഹൊയ്യാരേ.. ഹൊയ് ഹൊയ്.. എന്നു തുടങ്ങുന്ന ഗാനത്തിനൊപ്പമാണ് സരിത ചുവടുവച്ചത്. മുന്‍പ് സോളാര്‍ തട്ടിപ്പിന്റെ വാര്‍ത്ത പുറത്തുവന്ന വേളയില്‍ ടീം സോളാറിന്റെ പരിപാടിയില്‍ സരിത ഈ പാട്ടിനൊപ്പം നൃത്തം ചെയ്തിരുന്നു. അതു കൊണ്ട് സരിതയുടെ നൃത്തം സഹിതമാണ് പരിപാടിയുടെ അണിയറക്കാര്‍ പ്രമോ തയ്യാറാക്കിയത്. ടിവിയില്‍ സംപ്രേഷണം ചെയ്ത് നൃത്ത വീഡിയോ ഇതിനോടകം തന്നെ വന്‍ ഹിറ്റായി കഴിഞ്ഞു. യുട്യൂബിലും ആളുകള്‍ സരിതയുടെ നൃത്തം കാണാന്‍ ഇടിച്ചു കയറുകയാണ്. ഞായറാഴ്ച രാത്രി 9 മണിക്ക് ഷോ സംപ്രേഷണം ചെയ്തത്.
സോളാര്‍ തട്ടിപ്പു കേസുകളില്‍ നിന്നും ജാമ്യം ലഭിച്ച് സരിത നായര്‍ പുറത്തിറങ്ങിയപ്പോള്‍ ആദ്യമായി ക്ഷണിച്ച് ചാനല്‍ സൂര്യാ ടിവിയായിരുന്നു. സൂര്യ ടിവിയുടെ പരിപാടികളുമായി പിന്നീട് നിരവധി തവണ സരിത സഹകരിക്കുകയും ചെയ്തു. ഇതിന് ശേഷം മംഗളം വാരികയാണ് സരിതയുടെ ജീവിത കഥ പ്രസിദ്ധീകരിച്ച് സരിതയ്ക്ക് ഒരു മേക്ക് ഓവര്‍ നല്‍കിയത്. 

പിന്നീടായിരുന്നു രുക്‌സാന തട്ടുപ്പു പുറത്തുവന്ന വേളയില്‍ സരിതയെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് നേര്‍ക്കുനേര്‍ എന്ന പരിപാടി അവതരിപ്പിച്ചത്. തന്റെ ഭാഗങ്ങള്‍ ഈ ചര്‍ച്ചയില്‍ സമര്‍ത്ഥമായി തന്നെ സരിത പറയുകയും ചെയ്തു.
പാശ്ചാത്യലോകത്ത് വ്യത്യസ്തരായവര്‍ എളുപ്പം ശ്രദ്ധനേടുന്നതു പോലെ ചാനലുകള്‍ എന്ന പാത തന്നെയാണ് സരിത തിരഞ്ഞെടുത്തിരിക്കുന്നത്. ഏഷ്യാനെറ്റ് പ്ലസിനും എന്തായാലും സരിതയുടെ സാന്നിധ്യം ഗുണകരമാകുമെന്ന കാര്യം ഉറപ്പാണ്. ഷോയുടെ പ്രമോ ഇടയ്ക്കിടെ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തത് കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കാനായി സോഷ്യല്‍ മീഡിയയിലും വീഡിയോ വൈറലായിട്ടുണ്ട്. എന്നാല്‍ സരിതയെ പങ്കെടുപ്പിച്ചുകൊണ്ട് ഷോ സംഘടിപ്പിച്ചതിന്റെ പേരില്‍ ഏഷ്യാനെറ്റിനെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളും വ്യാപകമാണ്.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.