Latest News

ടെന്നിക്കോയ് ചാമ്പ്യന്‍ഷിപ്: കേരളം ജേതാക്കള്‍

ഉദുമ: സൗത്ത് ഇന്ത്യന്‍ ടെന്നിക്കോയ് ചാമ്പ്യന്‍ഷിപ് പുരുഷവിഭാഗത്തില്‍ തമിഴ്നാടും വനിതാ വിഭാഗത്തില്‍ കേരളവും ചാമ്പ്യന്‍മാരായി. പുരുഷവിഭാഗത്തില്‍ കേരളം രണ്ടും പോണ്ടിച്ചേരി മൂന്നും സ്ഥാനം നേടി. 

വനിതാവിഭാഗത്തില്‍ കര്‍ണാടകത്തിനാണ് രണ്ടാംസ്ഥാനം. മൂന്നാംസ്ഥാനം തമിഴ്നാടിനും. മിക്സഡ് ഡബിള്‍സിലും കേരളമാണ് ചാമ്പ്യന്‍മാര്‍. കര്‍ണാടകയും ആന്ധ്രപ്രദേശും രണ്ടും മൂന്നും സ്ഥാനം നേടി. 

മന്ത്രി രമേശ് ചെന്നിത്തല സമ്മാനങ്ങള്‍ വിതരണംചെയ്തു. ഫാറൂഖ് കാസ്മി അധ്യക്ഷനായി. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, സി കെ ശ്രീധരന്‍, മെട്രോ മുഹമ്മദ്ഹാജി, വി കരുണാകരന്‍, എം വി പ്രദീഷ് എന്നിവര്‍ സംസാരിച്ചു. എം അച്യുതന്‍ സ്വാഗതവും ജലീല്‍ കാപ്പില്‍ നന്ദിയും പറഞ്ഞു.



Keywords: Kasaragod Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.