മലപ്പുറം: പിഞ്ചുകുഞ്ഞ് കിണറ്റില്‍ വീണു മരിച്ച് നാലാംദിവസം മാതാവിനെ അതേ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം തിരൂര്‍ വെങ്ങാലൂര്‍ എറയത്തുപറമ്പില് റാഫിയുടെ ഭാര്യ ഷരീഫയെ(23) ആണ് വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 14ന് ആയിരുന്നു അവരുടെ മകന് ഒന്നരവയസ്സു പ്രായമായ മുഹമ്മദ് റോഷന് കളിക്കുന്നതിനിടെ കിണറ്റില്‍ വീണു മരിച്ചത്.
തുടര്‍ന്ന് ഷരീഫ മാനസികമായി അസ്വസ്ഥയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചിനുശേഷം ഷരീഫയെ വീട്ടില്‍നിന്നു കാണാതായിരുന്നു. എല്ലായിടത്തും തിരഞ്ഞ വീട്ടുകാര്‍ കിണറ്റിലും തിരച്ചില്‍ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഷരീഫയെ കാണാനില്ലെന്ന പരാതിയുമായി തിരൂര്‍ പൊലീസിനെ സമീപിച്ചിരുന്നു. ഇതിനിടെ ശനിയാഴ്ച വീട്ടിലെ കിണറ്റില്‍ ഷരീഫയുടെ മൃതദേഹം പൊങ്ങിയത്.
Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
തുടര്‍ന്ന് ഷരീഫ മാനസികമായി അസ്വസ്ഥയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചിനുശേഷം ഷരീഫയെ വീട്ടില്‍നിന്നു കാണാതായിരുന്നു. എല്ലായിടത്തും തിരഞ്ഞ വീട്ടുകാര്‍ കിണറ്റിലും തിരച്ചില്‍ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഷരീഫയെ കാണാനില്ലെന്ന പരാതിയുമായി തിരൂര്‍ പൊലീസിനെ സമീപിച്ചിരുന്നു. ഇതിനിടെ ശനിയാഴ്ച വീട്ടിലെ കിണറ്റില്‍ ഷരീഫയുടെ മൃതദേഹം പൊങ്ങിയത്.
No comments:
Post a Comment